സംവിധായകൻ അഖിൽ സത്യൻ അച്ഛനും സംവിധായകനുമായ സത്യൻ അന്തിക്കാടിന് പുതിയ വോൾവോ എക്സ് സി 60 കാർ സമ്മാനിച്ചു

അച്ഛന്‍ സത്യന്‍ അന്തിക്കാടിന് മകനും സംവിധായകനുമായ അഖില്‍ സത്യന്‍ സമ്മാനിച്ചത് പുതുപുത്തന്‍ വോള്‍വോ കാര്‍. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ വോള്‍വോ എക്സ് സി 60 ആണ് അഖില്‍ പിതാവിന് സമ്മാനിച്ചത്. നിവിന്‍ പോളിയെ നായകനാക്കി താന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയതിന് പിന്നാലെ ഒടിടി റിലീസിലും മികച്ച പ്രതികരണം നേടുന്നതിനിടെയാണ് അച്ഛന് അഖില്‍ സത്യന്‍റെ സമ്മാനം. ഇന്ത്യയില്‍ 67.10 ലക്ഷം എക്സ് ഷോറൂം വിലയുള്ള കാര്‍ ആണ് ഇത്.

Add Asianetnews as a Preferred SourcegooglePreferred

സത്യന്‍ അന്തിക്കാടും വാഹനങ്ങളും

ചെയ്ത സിനിമകള്‍ പോലെ തന്നെ ലളിത ജീവിതം ഇഷ്ടപ്പെടുന്ന സത്യന്‍ അന്തിക്കാട് വാഹനക്കമ്പമുള്ള ഒരാളല്ല. അതേസമയം സ്വന്തമാക്കിയ വാഹനങ്ങളോട് വൈകാരികമായ അടുപ്പം സൂക്ഷിക്കാറുമുണ്ട് അദ്ദേഹം. 1989 ല്‍ വാങ്ങിയ മാരുതി 800 ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ വാഹനം. റണ്ണിംഗ് കണ്ടീഷനില്‍ ഇപ്പോഴും ആ വൈറ്റ് കളര്‍ 800 അദ്ദേഹത്തിന്‍റെ പോര്‍ച്ചില്‍ ഉണ്ട്. മാരുതി 800 ന് ശേഷം ഹോണ്ട സിറ്റിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഹോണ്ട സിറ്റിയുടെ ഒരു പുതിയ പതിപ്പാണ് നിലവില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നത്.

അന്തിക്കാട്ടു നിന്നുള്ള മറ്റൊരു സംവിധായകനായ ദീപു അന്തിക്കാട് സത്യന്‍ അന്തിക്കാടിന് മകന്‍ നല്‍കിയ പുതിയ സമ്മാനത്തെക്കുറിച്ച് കുറിച്ചത് ഇങ്ങനെ- ആഡംബരങ്ങളിലും സമ്മാനങ്ങളിലും താല്‍പര്യമില്ലാത്ത ആളാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഉപയോഗിക്കുന്നത് ആദ്യത്തെ മാരുതി 800 ഉം ഹോണ്ട സിറ്റിയും. "ഹൈവേ വലുതാകുന്നു- വാഹനങ്ങളുടെ വേഗതയും കുറച്ച് കൂടെ സേഫായ കാറ് വേണം" എന്ന അഖിൽ സത്യൻ്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. ഇത് ഗുരുവിന് ശിഷ്യൻ്റെ സമ്മാനം, ദീപു അന്തിക്കാടിന്‍റെ വാക്കുകള്‍. ഷോറൂമില്‍ നിന്ന് കാര്‍ ഡെലിവറി ചെയ്യുന്നതിന്‍റെ വീഡിയോയും ദീപു പങ്കുവച്ചിട്ടുണ്ട്. എസ് സി 60 ന്‍റെ പുതിയ പതിപ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വോള്‍വോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 247 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എൻജിനൊപ്പം പ്രവര്‍ത്തിക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming