സംഭവം ഇരുക്ക്! ഇതുവരെ പറയാതിരുന്ന സസ്പെന്‍സ് അവതരിപ്പിച്ച് ധനുഷ്, മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി

Published : Jun 18, 2026, 07:59 PM ISTUpdated : Jun 18, 2026, 09:17 PM IST
dhanush mammootty Rajkumar Periasamy movie titled om

Synopsis

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം ഒരു സാധാരണ ചിത്രമല്ല. പല കാരണങ്ങള്‍ കൊണ്ടും പ്രത്യേകതകളുള്ള ചിത്രമാണ്. അമരന്‍ എന്ന വമ്പന്‍ വിജയചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ധനുഷ് ആണ് നായകന്‍. ധനുഷും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം മുന്‍പ് പറയാതിരുന്ന ഒരു സസ്പെന്‍സ് കൂടി അണിയറക്കാര്‍ ചിത്രത്തിന്‍റെ പേരിനൊപ്പം അറിയിച്ചിട്ടുണ്ട്.

ചിത്രം ഒന്നിലധികം ഭാഗങ്ങളിലായാണ് വരുന്നത് എന്നതാണ് അത്. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ മമ്മൂട്ടി ഇല്ല. മറിച്ച് ധനുഷിന്‍റെ കഥാപാത്രത്തെയാണ് പ്രാധാന്യത്തോടെ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആ കഥാപാത്രത്തിന് ആദ്യ ഭാഗത്തില്‍ കാര്യമായ സ്ക്രീന്‍ സ്പേസ് ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക, നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്‍, സംഗീതം - സായ് അഭ്യങ്കര്‍, എഡിറ്റിംഗ് - ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്‍റെ എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് - വി സിട്രറസ്‌, മേക്കപ്പ് - ബി രാജ, കോസ്റ്റ്യൂമർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്‍, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് - അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്ന് 'ന്യൂഡല്‍ഹി', ഇന്ന് 'ബാലന്‍'; റിലീസിന് മുന്‍പ് കണ്ട പ്രിയദര്‍ശന്‍റെ വാക്ക്, പ്രതീക്ഷയില്‍ പ്രേക്ഷകര്‍
'നിങ്ങൾ കൂടി നശിക്കൂ എന്ന ചിന്തയാണ്'; ലഹരി ആരോപണം നടത്തിയ സജ്‍നക്കെതിരെ ദിയ സന