'നിങ്ങൾ കൂടി നശിക്കൂ എന്ന ചിന്തയാണ്'; ലഹരി ആരോപണം നടത്തിയ സജ്‍നക്കെതിരെ ദിയ സന

Published : Jun 18, 2026, 05:16 PM IST
Sajna, Diya

Synopsis

ഒന്നും പുറത്ത് വരാതിരിക്കാൻ വായടപ്പിക്കാൻ വേണ്ടിയാകും ഞങ്ങളുടെ മേൽ സജ്‍ന ആരോപണങ്ങൾ നടത്തിയതെന്നും ദിയ സന.

തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി സജ്ന നൂറിനെതിരെ മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. ദിയ സന സജ്നയ്ക്ക് എംഡിഎംഎ കൊടുത്തുവെന്നും സജ്ന അത് ഉപയോഗിച്ചു എന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സജ്ന പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ദിയ രംഗത്തു വന്നിരിക്കുന്നത്. അഭിമുഖം വന്ന ചാനലിനെതിരെ താൻ മുൻപ് കേസ് കൊടുത്തിട്ടുണ്ടെന്നു അതിനാൽ തന്നെ നല്ല രീതിയിലുള്ള പ്രശ്നം ആ ചാനലിന് തന്നോടുണ്ടെന്നും ദിയ പറയുന്നു.

''ഞാൻ എംഡിഎംഎ കാരിയറണെന്നും അവർക്കും അത് കഴിക്കാൻ കൊടുത്തുവെന്നുമെല്ലാമാണ് സ്റ്റേറ്റ്മെന്റ് ഇറക്കിയിരിക്കുന്നത്. ഞാൻ എംഡിഎംഎ ഉപയോഗിച്ചുവെന്ന് എഴുതിയുള്ള തമ്പ്നെയിലൊക്കെ വെച്ചാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ ഞാൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഞങ്ങളെയെല്ലാം ഇതിലേക്ക് പിടിച്ചിട്ടു. ഒന്നും പുറത്ത് വരാതിരിക്കാൻ വായടപ്പിക്കാൻ വേണ്ടിയാകും ഞങ്ങളുടെ മേൽ സജ്ന ആരോപണങ്ങൾ നടത്തിയത്.

ലഹരിക്ക് എതിരെ സംസാരിക്കുന്നയാളാണ് ഞാൻ. സമരം നടത്തിയിട്ടുണ്ട്. തൂഫാൻ പദ്ധതിക്ക് വേണ്ടി സംസാരിച്ചിട്ടുള്ള, പിന്തുണച്ചിട്ടുള്ളയാളാണ്. അങ്ങനെയുള്ള എന്നെ കുറിച്ചാണ് ഞാൻ ഡ്രഗ് ഡീലറാണ് ഡ്രഗ് കാരിയറാണ് എന്നൊക്കെ പറഞ്ഞത്. എനിക്ക് എതിരെ ഇത്രയും വലിയ ആരോപണങ്ങൾ നടത്തുമ്പോൾ‍ കൃത്യമായ തെളിവും വെയ്ക്കണം. എനിക്കും കുടുംബമുള്ളതാണ്. അവർക്ക് അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കും. അത് മനസിലാക്കുക. പരാതി കൊടുത്തിട്ടുണ്ട്. നശിച്ച് നിൽക്കുകയാണ് എന്നാൽ നിങ്ങൾ കൂടി നശിക്കൂവെന്ന മട്ടിൽ ആരോപണങ്ങൾ വന്നാൽ അതിൽ വ്യക്തത കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. എന്തായാലും ഈ വിഷയത്തിൽ ഞാൻ കൂടുതൽ സംസാരിക്കും'', ദിയ സന വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കത്തിൽ ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി; മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം തള്ളി കോടതി
പ്രധാന ഭാ​ഗങ്ങള്‍ പൂര്‍ത്തിയാക്കി 'അതിമനോഹരം'; ഇനി ശബരിമല ഉള്‍പ്പെടുന്ന അവസാന ഷെഡ്യൂള്‍