ധനുഷിന്റെ മണി ത്രില്ലർ, കേരളത്തിലെത്തിക്കുന്നത് ദുൽഖർ; കുബേര ബുക്കിംഗ് അപ്ഡേറ്റ്

Published : Jun 17, 2025, 03:58 PM ISTUpdated : Jun 17, 2025, 03:59 PM IST
Kuberaa movie got record ott rights for dhanush Nagarjuna Sekhar Kammula

Synopsis

പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുബേര.

നുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുബേര തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രം ജൂൺ 20ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് കുബേരയുടെ ബുക്കിം​ഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ചിത്രത്തിന്റെ കേരള ബുക്കിം​ഗ് നാളെ പത്ത് മണി മുതൽ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വെഫെറർ ഫിലിംസാണ് കുബേര കേരളത്തിൽ എത്തിക്കുക.

ധനുഷിന് ഒപ്പം നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവരും കുബേരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യു എ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റൺടൈം 181 മിനിറ്റാണ്.

പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുബേര. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഈ ചിത്രം പണത്തെ അടിസ്ഥാനമാക്കിയുള്ള പല ജീവിതങ്ങളുടെ യാത്ര ആവിഷ്കരിക്കുന്ന ഇമോഷണല്‍ ത്രില്ലറാണ് എന്നാണ് വിവരം. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം, ആരാധകർക്കിടയിൽ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

 

മൂന്ന് ആഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍‌ പുറത്തിറങ്ങിയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയിരുന്നു. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു