ധനുഷിന്റെ കൊലമാസ് പ്രകടനം; അമ്പരപ്പിച്ച് 'നാനേ വരുവേന്‍' ടീസർ

Published : Sep 15, 2022, 07:14 PM IST
ധനുഷിന്റെ കൊലമാസ് പ്രകടനം; അമ്പരപ്പിച്ച് 'നാനേ വരുവേന്‍' ടീസർ

Synopsis

'നാനേ വരുവേന്‍' കേരളത്തിൽ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ധനുഷ് ചിത്രം 'നാനേ വരുവേന്‍റെ' ടീസർ പുറത്തുവിട്ടു. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റർടെയ്നർ ആകുമെന്നാണ് ടീസർ പറഞ്ഞുവയ്ക്കുന്നത്. ധനുഷിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസർ ഉറപ്പുനൽകുന്നു. 

നി​ഗൂഢതയും ആകാംക്ഷയും സസ്പെൻസും നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉളളിൽ തന്നെ മികച്ച വരവേൽപ്പാണ് ആരാധകർ ടീസറിന് നൽകിയിരിക്കുന്നത്.  സെപ്റ്റംബർ 30ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരം. 

അതേസമയം, 'നാനേ വരുവേന്‍' കേരളത്തിൽ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍  കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

'തിരുചിത്രമ്പലം' ആണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെയാണൻ് തിരക്കഥ എഴുതിത്. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. പ്രകാശ് രാജും പ്രധാനകഥാപാത്രമായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്ക് ഭയങ്കര ഇഷ്ടമാണ്'; എം. ശിവപ്രസാദിനെ വാനോളം പുകഴ്ത്തി മീനാക്ഷി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്