ധനുഷിന്റെ 'നാനെ വരുവേൻ', ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Web Desk   | Asianet News
Published : Oct 19, 2021, 01:36 PM IST
ധനുഷിന്റെ 'നാനെ വരുവേൻ', ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Synopsis

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ.

ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ.  നാനെ വരുവേൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള  പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ധനുഷിനെ കാണാനാകുന്നത്. ആഘോഷിക്കാൻ വകനല്‍കുന്ന ഒന്നാകും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മേയാത മാൻ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. ബിഗില്‍ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 

നാനെ വരുവേൻ എന്ന ചിത്രം നിര്‍മിക്കുന്നത് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ്.

കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. മൂന്ന് മാസങ്ങള്‍ കൊണ്ട് ചിത്രീകരണം അവസാനിപ്പിക്കാനാണ് സെല്‍വരാഘവന്‍റെ പദ്ധതി.
പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ ചിത്രം 2022 വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തും. 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ