വീണ്ടും നിത്യാ മേനൻ, വിലക്കില്ല, സംവിധായകനും നായകനുമായി ധനുഷ്

Published : Sep 16, 2024, 05:28 PM IST
വീണ്ടും നിത്യാ മേനൻ, വിലക്കില്ല, സംവിധായകനും നായകനുമായി ധനുഷ്

Synopsis

ധനുഷ് നേരിട്ട വിലക്ക് പിൻവലിച്ചതിനാലാണ് ചിത്രത്തിന്റെ ചിത്രീകരണം സാധ്യമായത്.

സംവിധായകൻ എന്ന നിലയിലും തമിഴ് താരം ധനുഷ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. രായന്റെ വമ്പൻ വിജയം ഒരു സംവിധായകൻ എന്ന നിലയില്‍ ധനുഷിന് സ്വീകാര്യതയുണ്ടാക്കിയിരിക്കുന്നു. സംവിധായകനായി ധനുഷിന്റെന്റെ പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അരുണ്‍ വിജയ്‍യായിരിക്കും ഇനി ധനുഷിന്റെ സംവിധാനത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അശോക് സെല്‍വനായിരിക്കും ചിത്രത്തില്‍ എന്ന് വ്യക്തമായിരിക്കുകയാണ്.

അടുത്തതായി നീക്ക് ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രമായി എത്താനുണ്ട്. അശോക് സെല്‍വൻ എത്തുന്ന പുതിയ ചിത്രത്തില്‍ ധനുഷും നായക വേഷത്തിലുണ്ടാകും. ധനുഷിന്റെ തിരുച്ചിദ്രമ്പലത്തില്‍ നായികയായി ദേശീയ അവാര്‍ഡ് നേടിയ നിത്യാ മേനോനും  ഉണ്ടാകും. നിര്‍മാതാക്കള്‍ അടുത്തിടെ വിലക്ക് പിൻവലിച്ചതിനെ തുടര്‍ന്ന് നടൻ ധനുഷ് തേനിയില്‍ ചിത്രീകരണം തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും വലിയ പ്രതീക്ഷയിലാണ് ചിത്രത്തില്‍. സംവിധായകനായി ധനുഷ് എത്തുമ്പോള്‍ ആ ചിത്രം വൻ ഹിറ്റാകുമെന്ന് കരുതുന്നു ആരാധകരും. ഡിഡി4 എന്നാണ് വിശേഷണപ്പേര്.

ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടി ക്ലബിലെത്തിയിരുന്നു എന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനും, വരലക്ഷ്‍മി ശരത്‍കുമാറും, ദുഷ്‍റ വിജയനും, എസ് ജെ സൂര്യയും, പ്രകാശ് രാജും, സെല്‍വരാഘവനുമാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍