
ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലെര്‍ സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ക്യാപ്റ്റൻ മില്ലെര്‍ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പല ആക്ഷൻ ചിത്രങ്ങളില്‍ വയലൻസിന്റെ അതിപ്രസരമുണ്ടായതിനാല്‍ ക്യാപ്റ്റൻ മില്ലെറും അത്തരത്തിലുള്ളതായിരുന്നോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യു സര്‍ട്ടഫിക്കറ്റ് ധനുഷ് ചിത്രത്തിന് ലഭിച്ചിരിക്കുന്നു എന്നതിനാല്‍ ആരാധകരുടെ ആശങ്കകള്‍ ഒഴിവായിരിക്കുകയാണ്.
ക്യാപ്റ്റൻ മില്ലെര്‍ ജനുവരി പന്ത്രണ്ടിനെത്തും. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി .പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വാത്തി വൻ ഹിറ്റായി മാറിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു. ധനുഷിന്റെ മികച്ച പ്രകടനവും ആകര്‍ഷകമായിരുന്നു. ധനുഷ് നായകനായ വാത്തി മികച്ചൊരു സിനിമ എന്നാണ് കണ്ടവര്‍ അഭിപ്രായപ്പെട്ടതും.
Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക