
മുംബൈ: ബോളിവുഡിലെ എന്നും ഓര്‍ക്കുന്ന ക്യാരക്ടറാണ് രാജ് കുമാര്‍ ഹിരാനി സൃഷ്ടിച്ച മുന്ന ഭായി. 2003 ല്‍ ഇറങ്ങിയ മുന്നഭായി എംബിബിഎസിലൂടെയാണ് ഈ ക്യാരക്ടര്‍ സുപരിചിതമായത്. സഞ്ജയ് ദത്ത് മുന്നഭായി ആയും. മുന്നഭായിയുടെ സുഹൃത്ത് സർക്യൂട്ടായി അർഷാദ് വാർസിയും തകര്‍ത്ത് അഭിനയിച്ചു.
വൻ വിജയമായ മുന്നഭായി എംബിബിഎസിന്റെ തുടർച്ചയായി 2006-ൽ ലഗേ രഹോ മുന്ന ഭായ് എന്ന ചിത്രവും എത്തി. മുന്നഭായി ആയും സര്‍ക്യൂട്ടായും സഞ്ജയും അർഷാദും വീണ്ടും എത്തിയപ്പോള്‍ ഗാന്ധിഗിരി ആയിരുന്നു ചിത്രത്തിന്‍റെ സബ്ജക്ട്. രണ്ട് ചിത്രങ്ങളിലൂടെയും സഞ്ജയ്, അർഷാദ് എന്നിവരുടെ കഥാപാത്രങ്ങൾക്ക് വലിയ ഫാന്‍ ഫോളോയിംഗ് തന്നെയുണ്ടായി. സഞ്ജയ് ദത്തിന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ചു മുന്നഭായി.
മുന്ന ഭായ് 3 എന്ന് വരും എന്നത് പിന്നീട് നിരന്തരം ഉയര്‍ന്ന ചോദ്യമാണ്. ഇതിന് ഉത്തരം നല്‍കുകയാണ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ് കുമാര്‍ ഹിരാനി ഈ കാര്യം തുറന്നു പറയുന്നത്.
ആദ്യ രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു എന്നതിനാല്‍ തന്നെ മുന്നഭായി മൂന്ന് ചിന്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പകുതിയെഴുതിയ അഞ്ച് തിരക്കഥകൾ ഇതിനായി എന്‍റെ കൈയ്യിലുണ്ട്. എന്നാല്‍ മുന്‍പ് ഇറങ്ങിയ രണ്ട് മുന്നഭായി സിനിമകളുടെ നിലവാരത്തിൽ എത്തിയില്ലെങ്കിൽ മൂന്നാമത്തേത് ചെയ്യാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നു. എനിക്ക് നിർമ്മിക്കാൻ കഴിയുന്ന ഒരു കഥയുണ്ട്, എന്നാൽ ചില കഥകൾ കാലഹരണപ്പെട്ടതാണ്. അതിനാൽ മുന്നഭായ് മൂന്ന് വരും എന്ന് മാത്രമേ പറയാനാകൂ - ഹിരാനി അഭിമുഖത്തില്‍ പറയുന്നു.
ഞാനും സഞ്ജുവും മുന്ന ഭായ് 3യെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഡങ്കി ഇപ്പോൾ പൂർത്തിയാക്കി. ഇനി എന്റെ പക്കലുള്ള പഴയ കഥകളിലേക്ക് മടങ്ങണം. എനിക്ക് മുന്ന ഭായ് 3 ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ എപ്പോഴാണ് അത് നടക്കുക എന്ന് പറയാന്‍ പറ്റില്ല - ഹിരാനി പറഞ്ഞു. എന്തായാലും മുന്ന ഭായ് 3 സജീവമായി നില്‍ക്കുന്നു എന്ന ആവേശത്തിലാണ് ബോളിവുഡിലെ ആരാധകര്‍.
'പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ നാ സാമി രംഗ: കഥാപാത്രങ്ങളില്‍ വന്ന മാറ്റം.!
വീണ്ടും കളര്‍ഫുള്‍ മാസ് മസാലയുമായി പ്രഭാസ്: പുതിയ പ്രഖ്യാപനം ഇങ്ങനെ.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ