
'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിന്റ വിജയത്തിളക്കത്തിലാണ് ധനുഷ് ഇപ്പോള്‍.അതുകൊണ്ടു തന്നെ ധനുഷിന്റെ പുതിയ ചിത്രം 'നാനേ വരുവേനാ'യും കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ പ്രതീക്ഷകളുയര്‍ത്തുന്ന ചിത്രം സെപ്‍തംബര്‍ 29ന് ആണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ധനുഷ് ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.
'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.
Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ