
ധനുഷിന്റെ ഓരോ സിനിമയും പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടാറുണ്ട്. ധനുഷ് അത്രയേറെ ശ്രദ്ധിച്ചിട്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് എന്നത് തന്നെ കാരണം. ധനുഷിന്റെ മുൻകാല സിനിമകള്‍ പോലും അത്തരത്തിലുള്ളതാണ്. കഥയ്‍ക്കും ആഖ്യാനത്തിനുമൊക്കെ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളവ. വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ പരിഗണിക്കുന്ന ധനുഷ് അരുണ്‍ മതേശ്വരനുമായി കൈകോര്‍ക്കുകയാണ്. അരുണ്‍ മതേശ്വരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു (Captain Miller).
'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രമാണ് ധനുഷ് നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു.
'തിരുചിത്രമ്പലം' എന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്സേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് 'തിരുചിത്രമ്പലം'.
Read More : വിജയ് ദേവെരകൊണ്ടയുടെ മുഖം ടാറ്റു ചെയ്‍തു, ആരാധികയെ കാണാനെത്തി താരം