
മാത്യു തോമസ്, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്‍മര്‍ (Neymar Movie). ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പാന്‍- ഇന്ത്യന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് നിര്‍മ്മാണം. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും ഓപ്പറേഷൻ ജാവയുടെ കോ ഡയറക്ടറായും പ്രവർത്തിച്ചയാളാണ് സുധി മാഡിസൺ.
ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. എഴുതുന്നു. ഒരു മുഴുനീള എന്‍റര്‍ടെയ്‍നര്‍ ആയ ഈ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് ഒട്ടനേകം ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച, മലയാളികളുടെ പ്രിയങ്കരനായ ഷാൻ റഹ്മാൻ നെയ്മറിനു വേണ്ടി സംഗീതമൊരുക്കുന്നു. ഹണീ ബീ, ഗ്യാങ്സ്റ്റർ, അബ്രഹാമിന്റെ സന്തതികള്‍, കാണെക്കാണെ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആൽബിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കള, ഓപ്പറേഷൻ ജാവ, ജാന്‍.എ.മന്‍, ജോണ്‍ ലൂഥർ, പന്ത്രണ്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ.
മികച്ച ശബ്ദ രൂപകൽപനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ) എന്നിവരാണ് ശബ്ദ രൂപകൽപന, ശബ്ദ മിശ്രണം എന്നിവ കൈകാര്യം ചെയ്യുന്നത്. ഒരു മെക്സിക്കന്‍ അപാരത, അരവിന്ദന്റെ അതിഥികള്‍, റിലീസിനൊരുങ്ങുന്ന പാപ്പന്‍ എന്നീ സിനിമകളില്‍ പ്രവർത്തിച്ച നിമേഷ് എം താനൂർ കലാസംവിധാനം നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ പി കെ ജിനു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. പിആർഒ എ എസ് ദിനേശ്, ശബരി.