'തിരുച്ചിദ്രമ്പലം' വൻ ഹിറ്റ്, 'നാനേ വരുവേനാ'യി കാത്ത് ആരാധകര്‍, പുതിയ അപ്‍ഡേറ്റുമായി ധനുഷ്

By Web TeamFirst Published Sep 14, 2022, 10:47 AM IST
Highlights

'നാനേ വരുവേനില്‍' ധനുഷിന്റെ വേറിട്ട വേഷമായിരിക്കും.

'തിരുച്ചിദ്രമ്പലം' എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ധനുഷ് ഇപ്പോള്‍. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച് 'തിരുച്ചിദ്രമ്പലം' പ്രദര്‍ശനം തുടരുകയാണ്. ധനുഷിന് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമായ 'നാനേ വരുവേൻ' റിലീസിന് തയ്യാറെടുക്കുകയും ചെയ്യുകയാണ്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

'നാനേ വരുവേന്റെ' ടീസര്‍ സെപ്‍തംബര്‍ 15ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഒരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തിറക്കിയിട്ടുണ്ട്.സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

Naane varuven Teaser update pic.twitter.com/GwZtZSTPfE

— Dhanush (@dhanushkraja)

'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' 100 കോടി ക്ലബില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

click me!