Thiruchitrambalam song : 'തേന്‍മൊഴി', ധനുഷിന്റെ 'തിരുചിത്രമ്പല'ത്തിലെ ഗാനം പുറത്തുവിട്ടു

Published : Jul 30, 2022, 06:53 PM ISTUpdated : Aug 04, 2022, 01:13 PM IST
Thiruchitrambalam song : 'തേന്‍മൊഴി', ധനുഷിന്റെ 'തിരുചിത്രമ്പല'ത്തിലെ ഗാനം പുറത്തുവിട്ടു

Synopsis

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Thiruchitrambalam song).    

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ ഒരു ഗാനം പുറത്തുവിട്ടരിക്കുകയാണ് ഇപ്പോള്‍ (Thiruchitrambalam song).

'തേന്‍മൊഴി' എന്ന ഗാനമാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്.  സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് 'തിരുചിത്രമ്പലം'.

ഗൗതം മേനോന്റെ 'വെന്ത് തനിന്തത് കാട്', അപ്‍ഡേറ്റുമായി ചിമ്പു

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് 'വെന്ത് തനിന്തത് കാട്' . ഗൗതം വാസുദേവ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവുമാണ് ഇത്. ഇപ്പോഴിതാ 'വെന്ത് തനിന്തത് കാടിന്റെ ഒരു ഗംഭീര അപ്‍ഡേറ്റ് വന്നിരിക്കുകയാണ് (Vendhu Thanindhathu Kaadu).

ചിമ്പു തന്നെയാണ് തന്റെ ചിത്രത്തെ കുറിച്ചുള്ള അപ്‍ഡേറ്റ് നല്‍കിയിരിക്കുന്നത്. തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി എന്നാണ് ചിമ്പു അറിയിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ നൂനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

Read More : 'പാലാ പള്ളി തിരുപ്പള്ളി', 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു