അപര്‍ണ ബാലമുരളിയുടെ 'ഇനി ഉത്തരം'; ഫസ്റ്റ് ലുക്ക്

By Web TeamFirst Published Jul 30, 2022, 6:30 PM IST
Highlights

മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്‍കാരം അപര്‍ണയ്ക്ക് ആയിരുന്നു

അപർണ്ണ ബാലമുരളി (Aparna Balamurali), കലാഭവൻ ഷാജോൺ (Kalabhavan Shajon) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം (Ini Utharam) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.

ALSO READ : 'നീലവെളിച്ച'ത്തിലെ ഭാര്‍​​​​​​ഗവി; ആഷിക് അബു ചിത്രത്തിലെ റിമ കല്ലിങ്കല്‍

അതേസമയം മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. തമിഴ് ചിത്രം സൂരറൈ പോട്രിലെ അഭിനയത്തിനായിരുന്നു അത്. സൂര്യ നായകനായ ചിത്രത്തില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്കാരം. അതേസമയം പത്മിനി എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണയുടേതായി പുറത്തുവരാനുണ്ട്.

click me!