Vaathi Movie : ധനുഷ് നായകനായി 'വാത്തി', ചിത്രത്തില്‍ നായിക സംയുക്ത മേനോൻ- പൂജാ ചിത്രങ്ങള്‍

Web Desk   | Asianet News
Published : Jan 03, 2022, 01:25 PM ISTUpdated : Jan 07, 2022, 10:15 AM IST
Vaathi Movie : ധനുഷ് നായകനായി 'വാത്തി', ചിത്രത്തില്‍ നായിക സംയുക്ത മേനോൻ- പൂജാ ചിത്രങ്ങള്‍

Synopsis

സംയുക്ത മേനോനാണ് 'വാത്തി' ചിത്രത്തില്‍ നായികയായി എത്തുന്നത്.

ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രമാണ് 'വാത്തി' (Vaathi). മലയാളി സംയുക്ത മേനോനാണ് (Samyuktha Menon) ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് തന്നെയായിരുന്നു 'വാത്തി' ചിത്രം പ്രഖ്യാപിച്ചത്. ഇപോഴിതാ 'വാത്തി' എന്ന ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്.

വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് 'വാത്തി'. ധനുഷിനും സംയ്‍ക്തയ്‍ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇന്ന് പൂജ നടന്നെങ്കിലും ചിത്രം ഷൂട്ടിംഗ് പൂര്‍ണ അര്‍ഥത്തില്‍ ആരംഭിക്കുക ജനുവരി അഞ്ചിനാണ്. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും 'വാത്തി'യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ