'പ്രേമലു പോലെ ഒരു സിനിമ'; ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് സഹതാരം

Published : Jul 21, 2024, 11:07 AM IST
'പ്രേമലു പോലെ ഒരു സിനിമ'; ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് സഹതാരം

Synopsis

രായനില്‍ ധനുഷിനൊപ്പം ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എസ് ജെ സൂര്യ

നടന്‍ എന്നതിനൊപ്പം സംവിധായകനായും ശ്രദ്ധ നേടിയ ആളാണ് തമിഴ് താരം ധനുഷ്. 2017 ല്‍ പുറത്തെത്തിയ പാ പാണ്ഡിയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം രായന്‍ തിയറ്ററുകളില്‍ ഉടന്‍ എത്തും. ടൈറ്റില്‍ റോളില്‍ എത്തുന്നതും ധനുഷ് തന്നെ. അതേസമയം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ നേരത്തേ പുറത്തെത്തിയിരുന്നു. നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്നാണ് ചിത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ച് ഒരു സഹതാരത്തിന്‍റെ അഭിപ്രായപ്രകടനം ശ്രദ്ധ നേടുകയാണ്.

രായനില്‍ ധനുഷിനൊപ്പം ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ് ജെ സൂര്യയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് ഒരു സൂചന നല്‍കിയത്. "ഈ സിനിമയ്ക്ക് ശേഷം ചെയ്യാനുള്ള അടുത്തൊരു സിനിമയും അദ്ദേഹം (ചിത്രീകരണത്തിന്) റെഡിയാക്കി വച്ചിരിക്കുകയാണ്. പ്രേമലു പോലെയുള്ള ഒരു സിനിമയായിരിക്കും അത്", എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ ധനുഷ് പറഞ്ഞു.

ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്‍റെ പേര് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഖ്യാപിച്ചതാണ്. അനിഖ സുരേന്ദ്രന്‍, മാത്യു തോമസ്, പ്രിയ വാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖം പവിഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം രായനില്‍ ധനുഷിനും എസ് ജെ സൂര്യയ്ക്കുമൊപ്പം പ്രകാശ് രാജ്, സെല്‍വരാഘവന്‍, സുന്ദീപ് കൃഷന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്കുമാര്‍, ശരവണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ധനുഷിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഓം പ്രകാശ് ആണ് ഛായാഗ്രാഹകന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 

ALSO READ : 'ആരും കാണാതെ'; 'ഴ' സിനിമയിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ