'ജഗമേ തന്തിര'ത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ധനുഷ്; സംവിധാനം ശേഖര്‍ കമ്മൂല

Web Desk   | Asianet News
Published : Jun 19, 2021, 05:47 PM ISTUpdated : Jun 19, 2021, 05:51 PM IST
'ജഗമേ തന്തിര'ത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ധനുഷ്; സംവിധാനം ശേഖര്‍ കമ്മൂല

Synopsis

സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലൗ സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ശേഖര്‍ കമ്മൂല. 

ഗമേ തന്തിരത്തിന്റെ റിലീസിന് പിന്നാലെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ച് നടൻ ധനുഷ്. കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാകും ചിത്രം ഒരുങ്ങുക.

താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഈ വര്‍ഷം  ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലൗ സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ശേഖര്‍ കമ്മൂല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് റിലീസ് നീളുന്നത്. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം, കഴിഞ്ഞ ദിവസമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജ​ഗമേ തന്തിരം എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനോടകം മികച്ച പ്രതികരണമാണ് നാനാഭാ​ഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഗാങ്‍സ്റ്റര്‍ കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വൈ നോട്ട് സ്റ്റുഡിയോയും റിലയൻസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍