ജയരാജ് സംവിധാനം ചെയ്‍ത 'ദി റീബര്‍ത്തി'ന് ഒടിടി റിലീസ്; റൂട്ട്സ് വീഡിയോയില്‍ ഇന്നുമുതല്‍

By Web TeamFirst Published Jun 19, 2021, 2:03 PM IST
Highlights

2017ലെ ദേശീയ അവാർഡ് സ്പെഷൽ ജൂറി പരാമർശം നേടിയ 'ദി റീബർത്ത്' ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുകയാണ്

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിയുള്ളവരാണ്. മറ്റേതൊരു വ്യക്തിയെയുംപോലെ ജീവിതത്തിന്‍റെ മുൻ‌നിരയിലേക്ക് വരാനുള്ള അവകാശം അവർക്കുമുണ്ട്. മൈസൂരിലെ ഒരു കൂട്ടം രക്ഷകർത്താക്കൾ ഇത്തരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിൽ വിജയം നേടുകയും അവരെ മാറ്റിനിർത്തേണ്ടതില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണ്. ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബർത്ത്' എന്ന ഡോക്യുമെന്‍ററി അവരുടെ ജീവിതം കൂടുതൽ അടുത്തറിയുവാൻ അവസരം ഒരുക്കുകയാണ്. 

2017ലെ ദേശീയ അവാർഡ് സ്പെഷൽ ജൂറി പരാമർശം നേടിയ 'ദി റീബർത്ത്' ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്സ് വീഡിയോയിലൂടെ ഡോക്യുമെന്‍ററി ഇന്നുമുതല്‍ കാണാം. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ, സംഗീതം സച്ചിൻ ശങ്കർ മന്നത്ത്. എഡിറ്റിംഗ് ആനൂപ് ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സബിത ജയരാജ്. കോ പ്രൊഡ്യൂസർ സാജൻ തൈരിൽ ടോം, ക്യാപ്റ്റൻ മാത്യു ജോർജ്ജ്. കോ ഡയറക്ടർ ധനു ജയരാജ്. വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ. ഓഡിയോഗ്രഫി രംഗനാഥ് രവി.

 

click me!