ലിയോയും ക്യാപ്റ്റന്‍ മില്ലെറും ഒന്നിച്ച്: ധനുഷ് വിജയ് ക്ലാഷ് വരുന്നു.!

By Web TeamFirst Published May 27, 2023, 7:09 PM IST
Highlights

ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ചെന്നൈ: ധനുഷ് നായകനാകുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലെര്‍' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍'.

ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റൻ മില്ലെര്‍' ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. 

ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചുവെന്നാണ് സംവിധായകന്റെ പ്രതികരണം. എവിടെയാണ് ധനുഷ് ചിത്രം ചിതീകരിക്കുന്നത് എന്ന വിവരം സംവിധായകൻ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ചിത്രത്തെക്കുറിച്ച് വലിയൊരു അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്‍റെ റിലീസ് ദീപാവലിക്ക് മുന്‍പേ എന്നാണ് വിവരം. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന്‍ തന്നെയാണ് അടുത്തിടെ ഈ കാര്യം വ്യക്തമാക്കിയത്. അതായത് ഒക്ടോബര്‍ മാസത്തില്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍ മില്ലെര്‍ റിലീസാകും എന്നാണ് സൂചന. 

ഒക്ടോബറിലെ പൂജ അവധിയാണ് ക്യാപ്റ്റന്‍ മില്ലെര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. എന്നാല്‍ വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ അതിന്‍റെ റിലീസ് വച്ചിരിക്കുന്നതും ഈ സമയത്താണ്. അതിനാല്‍ തന്നെ ചിലപ്പോള്‍ പൂജ അവധിക്കാലത്ത് ഒരു ധനുഷ്- വിജയ് ക്ലാഷിന് സാധ്യതയുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. 

തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

ദി കേരള സ്റ്റോറിയുടെ സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

click me!