Asianet News MalayalamAsianet News Malayalam

ദി കേരള സ്റ്റോറിയുടെ സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംവിധായകന്‍ സുദീപ്തോ സെന്നിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

The Kerala Story director Sudipto Sen hospitalised, shares health update vvk
Author
First Published May 27, 2023, 3:30 PM IST

മുംബൈ: ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ദി കേരള സ്റ്റോറി സംവിധായകൻ തന്‍റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

 "നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്" - ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുദീപ്തോ സെൻ പറഞ്ഞു.

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ ഇതുവരെ കേരള സ്റ്റോറി നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 200 കോടി ക്ലബ്ബിൽ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൂന്നാം വാരത്തിൽ വെള്ളി 6.60 കോടി, ശനി 9.15 കോടി, ഞായർ 11.50 കോടി, തിങ്കൾ 4.50 കോടി, ചൊവ്വ 3.50 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം 206 കോടിയാണ് ചിത്രം നേടിയത്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്. 

'കേരള സ്‌റ്റോറി' സിനിമാ മേഖലയ്ക്ക് ഗുണകരം; നിരോധനം ഭരണഘടനയെ അപമാനിക്കുന്നതെന്ന് കങ്കണ

'ദി കേരള സ്റ്റോറി' കണ്ട ശേഷം വഴക്കിട്ട് വേർപിരിഞ്ഞു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി

Follow Us:
Download App:
  • android
  • ios