Naane Varuven : ധനുഷിന്റെ 'നാനെ വരുവേൻ', പുതിയ അപ്‍ഡേറ്റുമായി സെല്‍വരാഘവൻ

Published : Jul 13, 2022, 11:37 PM IST
 Naane Varuven : ധനുഷിന്റെ  'നാനെ വരുവേൻ', പുതിയ അപ്‍ഡേറ്റുമായി സെല്‍വരാഘവൻ

Synopsis

ധനുഷിന്റെ 'നാനേ വരുവേൻ' എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് (Naane Varuven).

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'.  'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും 'നാനെ വരുവേൻ' ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഇപോഴിതാ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സെല്‍വരാഘവൻ (Naane Varuven). 

'നാനെ വരുവേൻ' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങിയ വിവരമാണ് സെല്‍വരാഘവൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ സെല്‍വരാഘവന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് ആണ് ഇന്ന് തുടങ്ങിയത്.  'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം.

'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്.  വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial). കൂട്ടുകുടുംബത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുത്താണ് പരമ്പര റേറ്റിംഗില്‍ മുന്നിലെത്തിയത്. പ്രണയവും സൗഹൃദവും സഹോദരസ്‌നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. 'ശിവാഞ്‍ജലി' (Sivanjali) എന്ന പ്രണയജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

കലുഷിതമായ കഥാഗതികളിലൂടെ മുന്നോട്ടപോയും പരമ്പര ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താറുണ്ട്. അത്തരം എപ്പിസോഡുകളായിരുന്നു അടുത്തിടെയായി വന്നിരുന്നത്. 'അഞ്‍ലി'യുടെ തിരോധാനം, കണ്ടെത്തല്‍, സാന്ത്വനം കുടുംബം നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതായിരുന്നു. 'സാന്ത്വനം' വീട്ടിലെ കലിപ്പനായ 'ശിവനാ'ണ് പ്രേക്ഷകരുടെ പ്രിയ കഥാപാത്രം. ഒരു ചെറിയ ട്രിപ്പിന്റെ പേരില്‍ 'ശിവനും' ഭാര്യ 'അഞ്‍ജലി'യും വീട്ടില്‍നിന്നും മാറി നില്‍ക്കുമ്പോഴായിരുന്നു, വീട്ടിലെ പല പ്രശ്‌നങ്ങളും കുഴഞ്ഞ് മറിഞ്ഞ് അലങ്കോലമായത്. 'ശിവേട്ടന്‍' വീട്ടിലുണ്ടായിരുന്നെങ്കില്‍ സാന്ത്വനം വീട്ടില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന്, പരമ്പരയിലെ കഥാപാത്രങ്ങളും, പരമ്പരയുടെ ആരാധകരും ഒന്നിച്ചുപറഞ്ഞ എപ്പിസോഡുകള്‍ക്ക് വിരാമമായിരിക്കയാണിപ്പോള്‍. 'ശിവന്‍' വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇനി തിരിച്ചടികളുടെ കാലമാണോ എന്നതാണ് ഏതൊരു പ്രേക്ഷകന്റേയും ഉള്‍ക്കിടിലം.

'ശിവനോ'ട് വീട്ടില്‍ നടന്ന കാര്യങ്ങള്‍ ഒന്നുംതന്നെ ആരും പറയുന്നില്ല. 'ശിവന്റെ' കലിപ്പും പകവീട്ടലും അറിയാവുന്നത് തന്നെയാണ് ഈ ഒളിപ്പിക്കലിനുള്ള കാരണവും. വീട്ടുകാര്‍ എന്തോ ഒളുപ്പിക്കുന്നല്ലോ എന്ന് 'ശിവന്' സംശയം തോന്നുന്നുമുണ്ട്. സംഭവിച്ചതുപോലെതന്നെ, 'ഭദ്രനും' മക്കളും എന്തെങ്കിലും പ്രശ്‌നം വീട്ടില്‍ വന്ന് കാണിച്ചോ എന്നുതന്നെയാണ് 'ശിവന്റെ' സംശയവും. കലിപ്പ് ലുക്കിലുള്ള 'ശിവന്റെ' ഒരു മാസ് പെര്‍ഫോമന്‍സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കം. തീര്‍ച്ചയായും സംഭവിക്കും എന്നുറപ്പുള്ള കാര്യം എപ്പോഴാണ് സംഭവിക്കുക എന്നത് മാത്രമാണ് എല്ലാവരുടേയും സംശയം എന്നുമാത്രം.

Read More : ഹൻസിക മൊട്‍വാനിയുടെ 'മഹാ', ട്രെയിലര്‍

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം