'പൈതലാട്ടം' തിയേറ്ററുകളിലേയ്ക്ക്; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു 

Published : Apr 12, 2025, 06:49 PM ISTUpdated : Apr 12, 2025, 06:50 PM IST
'പൈതലാട്ടം' തിയേറ്ററുകളിലേയ്ക്ക്; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു 

Synopsis

ധന്യ അനന്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കുടുംബ പശ്ചാത്തലത്തിൽ ശക്തമായ കഥ പറയാൻ 'പൈതലാട്ടം'. വിബിൻ എൻ വേലായുധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധന്യ അനന്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

എസ് എൽ മീഡിയയുടെയും ഐശ്വര്യമൂവി മേക്കേഴ്‌സിന്റെയും ബാനറിൽ ശ്രീജിത്ത് ലാൽ പിറവം, അഡ്വ എം നവാസ് എന്നിവർ ചേർന്നാണ് പൈതലാട്ടം നിർമിക്കുന്നത്. വിബിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. മിഥുൻ ചമ്പു, വേദാമിത്ര രാമൻ, ചേർത്തല ജയൻ, അപ്പുണ്ണി ശശി, സുനിൽ സുഗത, പ്രതാപൻ അരുൺകുമാർ പാവുംബ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മെയ് രണ്ടാം വാരം ചിത്രം തിയേറ്ററുകളിൽ എത്തും.

ക്യാമറ- മിഥുൻ ചെമ്പകശ്ശേരി, എഡിറ്റിംഗ്- വിനയൻ, സംഗീതം- ലീല എൽ ഗിരീഷ് കുട്ടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനൂപ്, അസോസിയേറ്റ് ഡയറക്ടർ- സൗഹൃദ, അനസ് കടലുണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- ശ്രീകുമാർ മലയാറ്റൂർ, കളറിംഗ്- ലിജു പ്രഭാകർ, മേക്അപ്പ്- ബിജോയ് കൊല്ലം, കോസ്റ്റ്യുമർ- നീതു വേലായുധൻ, ലിറിക്‌സ്- കൈതപ്രം, അജീഷ് ദാസൻ, ശ്രീപ്രസാദ്, സ്റ്റിൽസ്- ബിബിൻ വർണ്ണം, ഡിജിറ്റൽ മാർക്കറ്റിംഗ് പബ്ലിസിറ്റി- ഹോടരു എന്റർടൈൻമെൻറ്, ഗോപു കൃഷ്ണൻ കെജി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍