എസ്.യു. അരുൺകുമാറാണ് സംവിധാനം. 

ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ റിലീസായി. ഒരു ഫാമിലി- ആക്ഷൻ എന്റർടെയ്നറാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. വിക്രമിനൊപ്പം എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ​മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. റിലീസ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. 

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ "വീര ധീര ശൂരൻ പാർട്ട് 2" ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും അഭിനയിക്കുന്നുണ്ട്. 

ചിത്രത്തിന്റെ തുടക്കം റിലീസ് ചെയ്ത പ്രീ റിലീസ് ടീസറും ഇന്ന് റിലീസ് ചെയ്ത ടീസറിലും തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേർഷ്യൽ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവ്വഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Veera Dheera Sooran - Teaser |Chiyaan Vikram|SJ Suryah |S.U.Arunkumar |G.V.Prakash Kumar |Riya Shibu

നിലവിൽ, 'വീര ധീര ശൂരൻ പാർട്ട് 2' ന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ടീസറിൽ ഹൈലൈറ്റ് ചെയ്ത അതിശയിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം ഉറപ്പിക്കാം, പുതുവർഷത്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന കിടിലൻ എന്റർടെയ്നർ ആയിരിക്കും വീര ധീര ശൂരൻ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

കുതിപ്പ് 1000 കോടിയിലേക്ക്; പുഷ്പ 2ല്‍ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയല്ല ! പിന്നയോ ? ജിസ് ജോയ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം