'ധുരന്ധർ പ്രതികാരം' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, വിറ്റത് 1.6 ലക്ഷം ടിക്കറ്റുകള്‍, നേടിയത് ഞെട്ടിക്കുന്ന തുക

Published : Mar 16, 2026, 09:27 AM IST
Ranveer Singh

Synopsis

ധുരന്ദര്‍ 2 അഡ്വാൻസായി നേടിയ കളക്ഷൻ തുക ഞെട്ടിക്കുന്നത്.

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ 'ധുരന്ധർ പ്രതികാരം' ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിൽ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെയായി 1.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് 28 കോടി നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധർ പ്രതികാരം' പുറത്തു വരുന്നത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ പ്രതികാരം' ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

ഇന്ത്യൻ സിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷൻ ദൃശ്യ വിരുന്നും തീയേറ്റർ അനുഭവവുമായിരിക്കും 'ധുരന്ധർ പ്രതികാരം' നല്കാൻ ഒരുങ്ങുന്നത്. നേരത്തെ ചിത്രം ആഗോള തലത്തിലും വമ്പൻ പ്രീസെയിൽസ് സ്വന്തമാക്കിയിരുന്നു. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി ആഗോള തലത്തിൽ വിറ്റു പോയത്. ഇപ്പൊൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ്, ചിത്രത്തിൻ്റെ ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് ലഭിക്കുന്നത്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരിൽ നിന്നും വമ്പൻ ഡിമാൻഡ് ആണ് ചിത്രത്തിൻ്റെ ടിക്കറ്റുകൾക്കായി ഉയരുന്നത്.

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ദുരന്ധർ പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓസ്കറിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്‌സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'; നേടിയത് 6 പുരസ്കാരങ്ങൾ
ഓസ്കറിൽ പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ്; മികച്ച നടനായി മൈക്കൽ ബി ജോർദാൻ; മികച്ച ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'