മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ഇല്ലാത്ത നേട്ടം, കേരളത്തില്‍ ആ റെക്കോര്‍ഡ് ഇനി രണ്‍വീറിന്; ബോക്സ് ഓഫീസില്‍ ഞെട്ടിച്ച് 'ധുരന്ദര്‍ 2'

Published : Mar 17, 2026, 11:56 AM IST
dhurandhar 2 is now Biggest Premiere day Grosser For Any Movie In Kerala ranveer singh

Synopsis

വന്‍ വിജയമായിരുന്ന ധുരന്ദറിന്‍റെ രണ്ടാം ഭാഗമായ ധുരന്ദര്‍ 2 റിലീസിന് തയ്യാറെടുക്കുകയാണ്.

വന്‍ വിജയം നേടുന്ന ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ക്ക് ഭാഷാവ്യത്യാസമില്ലാതെ സിനിമാപ്രേമികള്‍ കാത്തിരിക്കാറുണ്ട്. ബാഹുബലിയുടെയും കെജിഎഫിന്‍റെയുമൊക്കെ രണ്ടാം ഭാഗങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ അത്തരത്തിലുള്ള കാത്തിരിപ്പ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ആ നിരയിലെ പുതിയ എന്‍ട്രിയാണ് ധുരന്ദര്‍ 2. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ധുരന്ദര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1300 കോടിയില്‍ ഏറെയാണ് നേടിയത്. ഈ മാസം 19-ാം തീയതിയാണ് ധുരന്ദര്‍ ദി റിവഞ്ച് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്‍റെ റിലീസ്. റിലീസ് ദിന തലേന്ന് ചിത്രത്തിന് പെയ്ഡ് പ്രീമിയറുകള്‍ നടക്കുന്നുണ്ട്. അത് കേരളത്തിലുമുണ്ട്. റിലീസിന് മുന്‍പ് കേരള ബോക്സ് ഓഫീസിലും ഒരു റെക്കോര്‍ഡ് നേടിയിട്ടുണ്ട് ചിത്രം.

കേരളത്തില്‍ റിലീസ് തലേന്നുള്ള പ്രീമിയര്‍ ഷോകള്‍ക്ക് ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച ബുക്കിംഗ് എന്ന റെക്കോര്‍ഡ് ആണ് ധുരന്ദര്‍ നേടിയിരിക്കുന്നത്. മലയാള ചിത്രങ്ങള്‍ക്ക് കേരളത്തില്‍ സാധാരണ നടക്കാത്ത ഒന്നാണ് റിലീസ് ദിന തലേന്നത്തെ പ്രീമിയര്‍ ഷോകള്‍. അപൂര്‍വ്വം ചില സിനിമകള്‍ക്ക് ഒരു തിയറ്ററില്‍ മാത്രം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പില്‍ പ്രീമിയര്‍ ഷോകള്‍ നടന്നിട്ടുണ്ട്. അതല്ലാതെ ആര്‍ക്കും ടിക്കറ്റ് എടുത്ത് കാണാവുന്ന പ്രീമിയര്‍ ഷോകള്‍ കേരളത്തില്‍ ആദ്യമായി നടന്നത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേയ്ക്ക് ആയിരുന്നു. എന്നാല്‍ ചിത്രത്തിന് ലിമിറ്റഡ് ഷോകളേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നു. 50 ലക്ഷത്തിന് മുകളില്‍ പ്രീമിയര്‍ ഷോകളില്‍ നിന്ന് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരുന്നു. ഈ റെക്കോര്‍ഡ് ആണ് ധുരന്ദര്‍ 2 സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ പ്രീമിയര്‍ ഷോകളുടെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് മാത്രം ചിത്രം ഒരു കോടി കടന്നിരിക്കുകയാണെന്നാണ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അന്‍പതിനായിരത്തോളം ടിക്കറ്റുകളും ചിത്രം വിറ്റുകഴിഞ്ഞു. കേരളത്തിലെ പ്രധാന സെന്‍ററുകളില്‍ നാളെ വൈകിട്ട് 5 മണി മുതല്‍ ധുരന്ദര്‍ 2 ന് പ്രദര്‍ശനമുണ്ട്. ചില മള്‍ട്ടിപ്ലെക്സുകളില്‍ നാളെ മാത്രം ചിത്രത്തിന് മൂന്ന് ഷോകള്‍ ഉണ്ട്. അണിയറക്കാര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം വന്‍ ബോക്സ് ഓഫീസ് സംഖ്യയാണ് കാത്തിരിക്കുന്നത്. അതേസമയം ഡീയസ് ഈറേയുടെ ആഗോള പ്രീമിയര്‍ ഷോ ഗ്രോസ് 1.8 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "നമോ രേ" ഗാനം പുറത്ത്
'അമ്മ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു'; മനസു തുറന്ന് ഗംഗ