'അമ്മ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു'; മനസു തുറന്ന് ഗംഗ

Published : Mar 17, 2026, 11:29 AM IST
Ganga

Synopsis

അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ചത്.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. സഹികെട്ട് അമ്മയും മക്കളും പടിയിറങ്ങി, ആദ്യം അമ്മാവനൊപ്പം കുടുംബ വീട്ടിലായി താമസം. അവിടെ വച്ചാണ് ഗംഗ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പിന്നീട് പല വാടക വീടുകളിലുമായിരുന്നു ജീവിതം. ഒടുവില്‍ യൂട്യൂബ് വരുമാനം കൊണ്ട് സ്വന്തമായൊരു വീടും ഗംഗ സ്വന്തമാക്കിയിരുന്നു. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷവും അടുത്തിടെ ഗംഗ പങ്കുവെച്ചിരുന്നു. ഉറ്റസുഹൃത്തായ വിഷ്ണുവാണ് വരൻ. പുതിയ വ്ളോഗിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഗയും അമ്മയും സഹോദരി മീനാക്ഷിയും.

അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ചത്. ''രണ്ട്, മൂന്ന് വർഷം മുമ്പ് എനിക്ക് തോന്നിയിരുന്നു അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന്. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. എന്റെ അനിയത്തി മാളു അമ്മയുടെ കാര്യത്തിൽ ഭയങ്കര പൊസസീവാണ്. മാളുവിന് അമ്മയെ ഒറ്റയ്ക്ക് വേണം. അമ്മ മറ്റാരെയും സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അമ്മ വീണ്ടും ഒരു കല്യാണം കഴിക്കണം. ആ വ്യക്തിക്കൊപ്പം ട്രിപ്പുകൾ പോകണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ അമ്മയ്ക്ക് അടുത്തുള്ള ചായക്കടയിൽ പോയി ചായ കുടിക്കാൻ പോലും താൽപര്യമില്ലാത്തയാളാണ്'', എന്നായിരുന്നു ഗംഗയുടെ മറുപടി.

ഇപ്പോഴുള്ള സമാധാന ജീവിതം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും എന്നായിരുന്നു ഈ ചോദ്യത്തിന് ഗംഗയുടെ അമ്മ നൽകിയ മറുപടി. ജീവിതത്തിൽ ഓരോ കാര്യങ്ങളും സംഭവിക്കുന്നതിനു പിന്നിൽ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഇപ്പോഴുള്ള ജീവിതത്തിൽ സന്തുഷ്ടയാണെന്നും അമ്മ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി തരൂർ; വമ്പൻ മാറ്റങ്ങൾക്ക് നിർദേശങ്ങൾ, ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം
അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണിശിവപാൽ; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ വിമർശനം