നിരോധിച്ചു പക്ഷേ; അന്ന് 12 ദിവസം 2 മില്യണ്‍ ഡൗണ്‍ലോഡുകള്‍, പാകിസ്‍താനില്‍ വൈറല്‍ ആയി ധുരന്ധര്‍ രണ്ടാം ഭാഗവും

Published : Mar 23, 2026, 05:36 PM IST
dhurandhar 2 pirated copies are viral across pakistan ranveer singh aditya shar

Synopsis

ബോളിവുഡ് ചിത്രം ധുരന്ധര്‍ 2-ന്‍റെ വ്യാജ പതിപ്പുകള്‍ പാകിസ്താനില്‍ വ്യാപകമായി പ്രചരിക്കുന്നു

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എല്ലാ കാലത്തും ഭയന്നിരുന്ന ഒന്നാണ് പൈറസി. സാങ്കേതികവിദ്യ അത്രയും വളര്‍ച്ച പ്രാപിച്ച ഇക്കാലത്ത് വ്യാജ പതിപ്പുകള്‍ തടയുക വലിയ വെല്ലുവിളി തന്നെ. തിയറ്റര്‍ പ്രിന്‍റ് പുറത്തിറക്കിയ ചിലര്‍ മുന്‍പ് കേരള പൊലീസ് സൈബര്‍ വിംഗിന്‍റെയടക്കം പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രിന്‍റുകള്‍ ഒരിക്കല്‍ പുറത്തെത്തിയാല്‍ അവയുടെ പ്രചരണം തടയുക ഏറെക്കുറെ അസാധ്യമാണ്. ഇപ്പോഴിതാ തിയറ്ററുകളില്‍ വന്‍ വിജയം നേടുന്ന ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ന്‍റെ വ്യാജ പതിപ്പുകള്‍ പാക്സ്താനില്‍ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ നേടുകയാണ്.

വീട്ടിലെ ടിവി സ്ക്രീനില്‍ ചിത്രം കാണുന്നത് പങ്കുവച്ചുകൊണ്ട് പാകിസ്താനി മാധ്യമപ്രവര്‍ത്തകനായ ഖാലിദ് മെഹ്മൂദ് ഖാലിദ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആയിരുന്നു. ലാഹോറില്‍ നിന്ന് ധുരന്ധര്‍ 2 കാണുന്നു എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ്. ധുരന്ധറിന് പിന്നാലെ അതിന്‍റെ രണ്ടാം ഭാഗത്തിന്‍റെയും വ്യാജ പതിപ്പുകള്‍ രാജ്യത്ത് പ്രചരിക്കാതിരിക്കാന്‍ ഐഎസ്ഐ അടക്കം ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വലിയ തോതില്‍ ധുരന്ധര്‍ 2 പാകിസ്താനി സിനിമാപ്രേമികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. ചിത്രം ഇന്ത്യയില്‍ നേടിക്കൊണ്ടിരിക്കുന്ന വമ്പന്‍ സ്വീകാര്യത പാകിസ്താനികളായ സിനിമാപ്രേമികളെ ഇത് കാണാനും പ്രേരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് റിലീസ് ചെയ്യപ്പെട്ട ധുരന്ധറിന്‍റെ വ്യാജ പതിപ്പ് പാക്സിതാനില്‍ 12 ദിവസം കൊണ്ട് 20 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നതായാണ് കണക്ക്. പാക്സിതാനില്‍ ഏറ്റവുമധികം പ്രചരിച്ച വ്യാജ പതിപ്പും ധുരന്ധറിന്‍റേത് ആണ്. 2.0, റയീസ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ഈ റെക്കോര്‍ഡ് ചിത്രം നേടിയത്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് 50- 60 കോടിയുടെ നഷ്ടമാണ് സാങ്കേതികമായി അത്. എന്നാല്‍ പാക്സിതാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിലവില്‍ റിലീസ് ഇല്ലാത്തതിനാല്‍ അത് പേപ്പറില്‍ മാത്രം ഒതുങ്ങുന്ന നഷ്ടവുമാണ്.

 

 

ആദിത്യ ധറിന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ ധുരന്ധര്‍ 2 ഈ മാസം 19 നാണ് തിയറ്ററുകളില്‍ എത്തിയത്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മൂന്ന് മാസങ്ങളുടെ ഇടവേളയില്‍ വരുന്നു എന്നത് പ്രത്യേകതയായിരുന്നു. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് കളക്ഷനിലും പ്രതിഫലിച്ചു. 145 കോടി ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള ചിത്രത്തിന്‍റെ ഓപണിംഗ്. റിലീസ് തലേന്ന് നടന്ന പെയ്ഡ് പ്രീമിയറുകളുടെ കളക്ഷന്‍ കൂടി ചേര്‍ന്നതാണ് ഇത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധുരന്ധർ 2 എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നേടിയത് ഞെട്ടിക്കുന്ന തുക
ടൊവിനോ തോമസ് നായകനായി പള്ളിച്ചട്ടമ്പി, ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്