
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ ഇന്ന് രാജ്യമൊട്ടുക്കും പ്രിവ്യൂ ഷോകള്‍ സംഘടിപ്പിച്ചിരുന്നു നിര്‍മ്മാതാക്കള്‍. ഇതരഭാഷാ സിനിമകളുടെ പ്രിവ്യൂ ഷോകള്‍ ഇന്ന് സാധാരണമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഇത്ര വലിയ സ്കെയിലില്‍ നടക്കാറില്ല. ആദ്യ ഭാഗം പുറത്തെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം സീക്വല്‍ എത്തുന്നു എന്നതും ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വത. 3 മണിക്കൂര്‍ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത് വൈകിട്ട് 4.45 നും 5 മണിക്കും ഒക്കെയായിരുന്നു. ഇപ്പോഴിതാ അത് കഴിഞ്ഞിട്ടുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പൊതുവെ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ ഗ്രിപ്പിംഗ് ആണ് സീക്വല്‍ എന്ന് നവ്‍നീത് മുന്ധ്ര എന്നയാള്‍ എക്സില്‍ കുറിച്ചു. ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ചിത്രത്തിന്‍റെ ഓരോ രംഗത്തിനും ഓരോ കഥാപാത്രത്തിനും ഒരു പര്‍പ്പസ് ഉണ്ടെന്നും. തിയറ്ററുകളില്‍ നിന്നുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകളില്‍ കാണികളുടെ വലിയ ആരവങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ എത്രത്തോളം കാത്തിരുന്നു എന്നതിന് തെളിവാണിതെന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അഞ്ചില്‍ നാലര മാര്‍ക്ക് ആണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്, സ്കെയിലിലും നാടകീയതയിലും വൈകാരികതയിലും ആക്ഷനിലും പ്രകടനങ്ങളിലുമൊക്കെ വലിയ ഇംപാക്റ്റ് സൃഷ്ടിച്ചിരിക്കുന്ന മാസ്റ്റര്‍പീസ് ആണ് ചിത്രമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തെക്കുറിച്ച് നെഗറ്റീവ് പ്രതികരണങ്ങളും എണ്ണത്തില്‍ കുറവെങ്കിലും വരുന്നുണ്ട്. ആദ്യ ഭാഗത്തിനൊപ്പം എത്തിക്കുന്നതില്‍ സംവിധായകന്‍ ഇവിടെ പരാജയപ്പെട്ടിരിക്കുകയാണെന്ന് വേലായധം എന്ന എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നു. സംഗീതം ഏറെ മോശമാണെന്നും ഇയാള്‍ കുറിച്ചിരിക്കുന്നു. ആദ്യ ഭാഗത്തില്‍ പലരും വിമര്‍ശിച്ച രാഷ്ട്രീയ വീക്ഷണം കൂടുതല്‍ ശക്തമായി പുതിയ ചിത്രത്തില്‍ പറയുന്നുണ്ടെന്നും ചിലര്‍ കുറിക്കുന്നുണ്ട്. അതേസമയം ചിത്രം വന്‍ വിജയം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകളൊക്കെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ഉറപ്പിച്ചിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1400 കോടി റേഞ്ചില്‍ കളക്റ്റ് ചെയ്തിട്ടുള്ള ധുരന്ധര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ വിജയമായിരുന്നു. രണ്ടാം ഭാഗം കളക്ഷനില്‍ ധുരന്ധറിനെ മറികടക്കുമെന്നാണ് പ്രവചനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ