
കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം 'ആപ്പ് കൈസേ ഹോ' തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ നാളുകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനൊപ്പം ബിഗ് സ്ക്രീനിലെത്തി എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
അച്ഛൻ സ്ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതാണ് ഈ പടവുമായി മുന്നോട്ട് പോകാനിടയായ കാരണവും ആത്മവിശ്വാസവുമെന്ന് ധ്യാൻ പറഞ്ഞിരുന്നു. എന്നാലിപ്പോൾ അച്ഛന്റെ നല്ല വാക്കുകൾ നൽകിയ ആത്മവിശ്വാസം പടത്തിന്റെ വിജയത്തിലേക്ക് നയിച്ച സന്തോഷത്തിലാണ് ധ്യാൻ ഇപ്പോൾ. ഇന്നലെ തിയേറ്ററുകളിലെത്തിയ ആപ് കൈസേ ഹോ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ഗൂഢാലോചന, ലൗവ് ആക്ഷൻ ഡ്രാമ, പ്രകാശം പരക്കട്ടേ തുടങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ധ്യാനിന്റെ തിരക്കഥയിൽ വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ''ആപ്പ് കൈസേ ഹോ''. കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ
'ഈ ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാവാം, പക്ഷെ': തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ