
കൊച്ചി: കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന മലയാള സിനിമയിൽ രഞ്ജിൻ രാജിന്റെ മ്യൂസിക്കിലൂടെ ധ്യാൻ ശ്രീനിവാസന്റെ ഗായകനായുള്ള അരങ്ങേറ്റം. വൌവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. ഇന്ദ്രജിത് സുകുമാരന്‍ സുകുമാരനൊപ്പം നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, ക്യാമറ അജയ് ഡേവിഡ് കാച്ചാപ്പിള്ളി , എഡിറ്റർ മൻസൂർ മുത്തൂട്ടി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, കലാസംവിധാനം ജയൻ ക്രയോൺസ് എന്നിവരാണ്.
സിബിഐ ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള പ്രശസ്ത രചയിതാവ് എസ് എന്‍ സ്വാമി സംവിധായകനാകുന്ന ചിത്രത്തിലെ നായകനും ധ്യാന്‍ ആണ്. വിഷു ദിനത്തില്‍ പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ചിത്രത്തിന് തുടക്കം കുറിച്ചിരുന്നു. നിലവധി ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള എസ് എന്‍ സ്വാമിയുടെ ആദ്യ ചിത്രം പക്ഷേ ആക്ഷന്‍, ത്രില്ലര്‍ വിഭാഗത്തിലൊന്നും പെടുന്ന സിനിമയല്ലെന്നാണ് അറിയുന്നത്. മറിച്ച് റൊമാന്‍റിക് ചിത്രമായിരിക്കും ഇത്.
വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയിലും ധ്യാന്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ചിരിയുടെ ഉത്സവം തീര്‍ക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പായല്‍ രജ്‍പുതിന്‍റെ ബഹുഭാഷാ ചിത്രം വരുന്നു; 'ചൊവ്വാഴ്ച' ഫസ്റ്റ് ലുക്ക്
'ശോഭയുടെ നടപടി മോശമായിപ്പോയി', ക്യാപ്റ്റൻസി ടാസ്‍കിനെ ചൊല്ലി തര്‍ക്കിച്ച് ഷിജു