തെലുങ്കില്‍ മംഗള്‍വാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം ഭാഷകളിലും തിയറ്ററുകളില്‍ എത്തും
തെലുങ്ക്, പഞ്ചാബി നടി പായല്‍ രജ്‍പുതിന്‍റെ ബഹുഭാഷാ ചിത്രം വരുന്നു. തെലുങ്കില്‍ മംഗള്‍വാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം ഭാഷകളിലും തിയറ്ററുകളില്‍ എത്തും. തമിഴില്‍ ചെവ്വൈകിഴമൈ എന്നും മലയാളത്തില്‍ ചൊവ്വാഴ്ച എന്നുമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ടോപ്പ്ലെസ് ആയാണ് പായല്‍ രജ്പുത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആര്‍എക്സ് 100 എന്ന പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിലൂടെ 2018 ല്‍ സംവിധായകനായി അരങ്ങേറിയ അജയ് ഭൂപതിയാണ് മംഗള്‍വാരത്തിന്‍റെ സംവിധാനം. 2021 ല്‍ പുറത്തെത്തിയ മഹാസമുദ്രമാണ് ഇദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം. കാര്‍ത്തികേയ നായകനായ ആര്‍എക്സ് 100 ല്‍ പായല്‍ രജ്പുത് ആയിരുന്നു നായിക. മംഗള്‍വാരത്തില്‍ പായല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ശൈലജ എന്നാണ്. തൊണ്ണൂറ് കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രം ഒരു വില്ലേജ് ആക്ഷന്‍ ത്രില്ലര്‍ ആണ്. കാന്താര ഫെയിം അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം.
പഞ്ചാബ് സ്വദേശിയായ പായല്‍ രജ്പുത് ടെലിവിഷന്‍ രംഗത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഛന്ന മേരെയാ എന്ന പഞ്ചാബി ചിത്രത്തിലൂടെ 2017 ലായിരുന്നു സിനിമാ അരങ്ങേറ്റം. വീരേ കി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ തൊട്ടു പിറ്റേ വര്‍ഷം ബോളിവുഡിലും അരങ്ങേറി. ആര്‍എക്സ് 100 ആണ് ആദ്യ തെലുങ്ക് ചിത്രം. ഇരുവര്‍ ഉള്ളം എന്ന ചിത്രത്തിലൂടെ തമിഴിലും ഹെഡ് ബുഷ് എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. തെലുങ്ക് ചിത്രം ജിന്നയാണ് പായലിന്റേതായി ഏറ്റവുമൊടുവില്‍ തിയറ്ററില്‍ റിലീസ് ചെയ്യപ്പെട്ടത്.
ALSO READ : 'സെറീനയോടുള്ള പ്രണയം എന്തുകൊണ്ട് തുറന്ന് പറയുന്നില്ല'? സാഗറിനോട് ചോദ്യവുമായി റെനീഷ
