
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം കൊണ്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചവയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ (Dhyan Sreenivasan) പല അഭിമുഖങ്ങളും. അഭിനയിക്കുന്ന പുതിയ ചിത്രം ഉടലിന്‍റെ പ്രൊമോഷനുവേണ്ടി ധ്യാന്‍ നല്‍കിയ പല അഭിമുഖങ്ങളും ഇത്തരത്തില്‍ ആഘോഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തിലെ ഒരു പുതിയ അഭിമുഖത്തില്‍ മി ടൂ മൂവ്മെന്‍റിനെ പരാമര്‍ശിച്ച് ധ്യാന്‍ നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. മി ടൂ മൂവ്മെന്‍റ് പണ്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് ഒരു തമാശ പറയുന്ന ലാഘവത്തോടെ ധ്യാന്‍ പറയുന്നത്.
പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നാണ് അഭിമുഖത്തില്‍ ധ്യാനിന്‍റെ മറുപടി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മി ടൂ മൂവ്മെന്‍റ് ലോകമാകെ ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഒന്നാണ്. കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നതും ഈ മൂവ്മെന്‍റിന്‍റെ തുടര്‍ച്ചയായിരുന്നു. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയാണ് മലയാള സിനിമയില്‍ നിന്ന് അവസാനം ഉണ്ടായ മി ടൂ ആരോപണം. ഇത്തരത്തില്‍ സമകാലിക ലോകം അതീവ ഗൌരവം കല്‍പ്പിക്കുന്ന ഒരു വിഷയത്തെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതിനാണ് ധ്യാനിനെതിരെ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.
ബിഗ് ബോസിലേക്ക് ജീത്തു ജോസഫ്; ഒരു നിഗൂഢതയുടെ ചുരുളഴിക്കാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) പ്രത്യേക അതിഥിയായി സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph). മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത്ത് മാന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 20ന് ആണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഈ ചിത്രത്തിന്‍റെ പ്രീ-റിലീസ് പ്രൊമോഷന്‍റെ ഭാഗമായി ബിഗ് ബോസില്‍ ഇന്നലെ മത്സരാര്‍ഥികള്‍ക്കായി കൌതുകകരമായ ഒരു ടാസ്ക് നടന്നിരുന്നു. മത്സരാര്‍ഥികള്‍ 12ത്ത് മാനിലെ കഥാപാത്രങ്ങളായി പെരുമാറേണ്ട ടാസ്ക് ആയിരുന്നു ഇത്.
12ത്ത് മാനിന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ പ്ലോട്ടില്‍ ഒരു കൊലപാതകം സംഭവിക്കുന്നു. കൊലപാതകിയെ കണ്ടുപിടിക്കാന്‍ മൂന്ന് അന്വേഷണ സംഘങ്ങളും ചുമതലയേറ്റിരുന്നു. കൊലപാതകം ആര്, എങ്ങനെ നടത്തി എന്നതായിരുന്നു കണ്ടുപിടിക്കേണ്ടിയിരുന്നത്. ടാസ്കില്‍ സൂരജ് അവതരിപ്പിച്ച കഥാപാത്രമാണ് മരണപ്പെട്ടത്. ബിഗ് ബോസ് നല്‍കിയ രഹസ്യ നിര്‍ദേശമനുസരിച്ച് അഖില്‍ ആണ് കൊലപാതകം നടത്തിയത്. വിനയ് മാധവ് ഉള്‍പ്പെട്ട അന്വേഷണ സംഘം അഖിലിനെ കുറ്റവാളിയെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അതിനായുള്ള കാരണം വിശദീകരിച്ചിട്ടില്ല. ടാസ്കിനു പിന്നാലെ ഇതേക്കുറിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച പാടില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ ഈ ടാസ്ക് വീണ്ടും ചര്‍ച്ചയാവും. ജീത്തു ജോസഫ് കൂടി എത്തുന്നത് മത്സരാര്‍ഥികള്‍ക്കും ആവേശം പകരും. എപ്പിസോഡിനു മുന്‍പ് ബിഗ് ബോസ് പുറത്തുവിട്ട പ്രൊമോയിലൂടെയാണ് ജീത്തു ജോസഫ് വരുന്ന കാര്യം മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ മര്‍ഡര്‍ ടാസ്കില്‍ ഇന്നലെ ഒരു കൊലപാതകം നടന്നു. എന്‍റെ പുതിയ ചിത്രമായ 12ത്ത് മാന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ രീതിയില്‍. അതുകൊണ്ടുതന്നെ കൊലപാതകി ആരെന്ന് തീര്‍പ്പ് കല്‍പ്പിക്കാനായി ഇന്ന് എനിക്കൊപ്പം 12ത്ത് മാന്‍റെ സംവിധായകന്‍ ജീത്തു ജോസഫും ചേരുന്നുണ്ട്. 12ത്ത് മാനില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഒരുപക്ഷേ ജീത്തു പങ്കുവച്ചേക്കാം, പ്രൊമോഷണല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.