ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാൻ ധ്യാനും കൂട്ടരും; 'കോപ് അങ്കിള്‍' വരുന്നു

Published : Mar 09, 2024, 04:02 PM IST
ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാൻ ധ്യാനും കൂട്ടരും; 'കോപ് അങ്കിള്‍' വരുന്നു

Synopsis

ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. 

ചിരിയുടെ പെരുന്നാള്‍ തീർത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തൻ എൻട്രിയായെത്തുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 'കോപ് അങ്കിള്‍' എന്ന ചിത്രം. ഈ വേനൽക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീർക്കാൻ ഒരുങ്ങിയാണ് ധ്യാനും വസിഷ്ഠും (മിന്നൽ മുരളി ഫെയിം) സൈജു കുറുപ്പും ശ്രിത ശിവദാസും അജു വർഗ്ഗീസും ജാഫർ ഇടുക്കിയും ജോണി ആന്‍റണിയും ദേവികയും കൂട്ടരും എത്തുന്നത്. ചിത്രം അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന.  'കോപ് അങ്കിളി'ന്‍റെ രസികൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ, സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ. 

ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ശങ്കർ ശർമ്മ, ബിജിഎം: മാർക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സി.പ്രൊഡ്യൂസേഴ്സ്: ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട്: അസീസ് കറുവാരക്കുണ്ട്, അസോ.പ്രൊഡ്യൂസർ: ആദിത്യ അജയ് സിംഗ്.  മേക്കപ്പ്: വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ: മുഹമ്മദ് ഹാഫിസ്,  വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‍സ്, കളറിസ്റ്റ്: ജോജി പാറക്കൽ, പി ആർ ഒ: എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ