കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ; 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പുറത്തിറക്കി താരങ്ങൾ

Web Desk   | Asianet News
Published : Nov 14, 2020, 12:20 PM ISTUpdated : Nov 14, 2020, 12:21 PM IST
കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ; 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പുറത്തിറക്കി താരങ്ങൾ

Synopsis

ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, ഗോകുൽ സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. 

ഷഹദ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. 

Unveiling the first look of ‘Prakashan Parakkatte’ Produced by Visakh Subramaniam & Aju Varghese Funtastic Films ,...

Posted by Mohanlal on Friday, 13 November 2020

ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Unveiling first look of ‘Prakashan Parakkatte’ Produced by Visakh Subramaniam, Aju Varghese & Tinu. Directed by Shahad . Written by Dhyan Sreenivasan.

Posted by Mammootty on Friday, 13 November 2020

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി