ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരില്‍ തുടങ്ങി

Published : Jan 15, 2022, 11:59 PM IST
ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരില്‍ തുടങ്ങി

Synopsis

സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും

ധ്യാന്‍ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' (Bullet Diaries) എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംഗ്‍ഷനില്‍ വച്ചായിരുന്നു സ്വിച്ചോണ്‍. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റ് അഭിനേതാക്കള്‍. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിനിമ ആശയ വിനിമയത്തിനുള്ള ഏറ്റവും മികച്ച മാധ്യമമെന്ന് സിസാക്കോ
30-ാം ഐഎഫ്എഫ്കെ: 'ബീഫ്' ഉൾപ്പടെ 4 പടങ്ങൾക്ക് പ്രദർശനാനുമതി, 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ