ആരാണ് ധ്യാനിന്റെ യമുന?, നായികയെ കുറിച്ച് അറിയേണ്ടതെല്ലാം

Published : Sep 17, 2023, 06:22 PM ISTUpdated : Nov 16, 2023, 03:41 PM IST
ആരാണ് ധ്യാനിന്റെ യമുന?, നായികയെ കുറിച്ച് അറിയേണ്ടതെല്ലാം

Synopsis

ധ്യാൻ ശ്രീനിവാസൻ നായകനായ പുതിയ ചിത്രത്തില്‍ പ്രഗ്യാ നാഗ്രയാണ് നായികയായത്.

നദികളില്‍ സുന്ദരി യമുനയുടെ പേരില്‍ സിനിമയുടെ കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിനാല്‍ യമുനയുടെ മുഖം കാട്ടാതെയുള്ള ഫോട്ടോകളായിരുന്നു പോസ്റ്ററുകളില്‍ ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് യമുനയുടെയും മുഖം ഉള്‍ക്കൊള്ളിച്ച് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തി സിനിമയില്‍ ഇഷ്‍ടം കൂടിയ പ്രഗ്യാ നാഗ്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്‍മീരി കുടുംബത്തില്‍ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗില്‍ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകര്‍ഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയില്‍ അച്ഛൻ ആര്‍മിയില്‍ പ്രവര്‍ത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെണ്‍കുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം.

മലയാളത്തിലെത്തിയപ്പോള്‍ കന്നഡ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സിനിമയില്‍ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന് പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടില്‍ എത്തുമ്പോഴും പ്രശ്‍നങ്ങളെല്ലാം താരം തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

നദികളില്‍ സുന്ദരി യമുന സംവിധാനം ചെയ്‍തിരിക്കുന്നത് വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേര്‍ന്നാണ്. കണ്ണനായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടു. ധ്യാനിന്റെ കോമഡി ആകര്‍ഷകമാകുന്നുവെന്നാണ് അഭിപ്രായങ്ങള്‍. അജു വര്‍ഗീസ്, കലാഭവൻ ഷാജോണ്‍, സുധീഷ്, സോഹൻ സീനുലാല്‍, നിര്‍മല്‍ പാലാഴി, അനീഷ് ഗോപാല്‍, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ്, ഭാനുമതി പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, വിസ്‍മയ, രാജേഷ് അഴീക്കോടൻ എന്നിവരും ധ്യാൻ ശ്രീനിവാസനൊപ്പം നദികളില്‍ സുന്ദരി യമുനയില്‍ വേഷമിടുന്നു.

Read More: 'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കുട്ടിച്ചാത്ത'ന്റെയും കൂട്ടരുടെയും റീയൂണിയൻ; വൈറലായി എഐ ചിത്രം
തലസ്ഥാനത്തെങ്ങും സിനിമാവേശം; ചലച്ചിത്രമേളയിലെ ആറാംദിന കാഴ്ചകൾ