Asianet News MalayalamAsianet News Malayalam

'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

വിവാഹിതയാകൻ ഒരുങ്ങുന്ന പരിനീതി ചോപ്രയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

 

Parineeti Chopra gets angry video out actress wedding preperation begins hrk
Author
First Published Sep 17, 2023, 8:34 AM IST

പരിനീതി ചോപ്ര പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. വിവാഹത്തിന് ഒരുങ്ങുകയാണ് പരിനീതി ചോപ്ര. രാഘവ ചദ്ധയാണ് പരിനീതിയുടെ വരൻ. വിവാഹ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പാപ്പരാസികള്‍ തന്നെ പിന്തുടരുന്നതില്‍ നടി പരിനീതി ചോപ്ര കലിപ്പ് പ്രകടിപ്പിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മുംബയില്‍ വിവിധ ഇടങ്ങളില്‍ പരിനീതീയുടെ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടിരുന്നു. പാപ്പരാസികള്‍ പരിനീതി ചോപ്രയുടെ പിന്നാലെയുണ്ട്. ഇതില്‍ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് പരിനീതി. ഫോട്ടോഗ്രാഫര്‍മാരോട് പരിനീതി ചോപ്ര കയര്‍ക്കുകയും ചെയ്‍തു. ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച പരിനീതിയുടെ വീഡിയോ പ്രചരിക്കുകയുമാണ്. നിങ്ങളെ ഞാൻ ഇവിടേയ്‍ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് പരിനീത ചോപ്ര അവിടെയുള്ള പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരോട് പറയുന്നത്. ഇതൊന്നും നിര്‍ത്തൂവെന്നാവശ്യപ്പെട്ട പരിനീതിയുടെ ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട് ഒരാള്‍ എന്നാണ് വ്യക്തമാകുന്നത്.

രാഘവ് ഛദ്ദയുടെയും പരിനീതി ചോപ്രയുടെയും വിവാഹ വിരുന്നിന്റെ ക്ഷണക്കത്ത് അടുത്തിടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒരാഴ്‍ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളാണ് ഉദയ്‍പുരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്‍റ്റംബര്‍ 30ന് പരിനീതിയും രാഘവും വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ആംആദ്‍മി നേതാവാണ് രാഘവ് ഛദ്ദ.

'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്രവെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്‍സൂള്‍ ഗില്‍' പരിനീതി ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.

Read More: 'മനസിലായോ സാറേ?', ജയിലറില്‍ വിനായകൻ ചോദിച്ചത് കാസര്‍ഗോള്‍ഡില്‍ തിരിച്ചുകിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios