'ഐസ് ഒരതി' സംവിധായകന്‍റെ പുതിയ ചിത്രം; ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍

Published : Oct 15, 2021, 08:48 PM IST
'ഐസ് ഒരതി' സംവിധായകന്‍റെ പുതിയ ചിത്രം; ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍

Synopsis

സന്തോഷ് നായരുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തെത്തിയ 'സച്ചിന്‍' ആണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം

'ഐസ് ഒരതി' എന്ന ചിത്രത്തിനു ശേഷം അഖില്‍ കാവുങ്ങല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ജോയ് ഫുള്‍ എന്‍ജോയ്' (Joy Full Enjoy). വിനീത് ശ്രീനിവാസനാണ് (Vineeth Sreenivasan) ചിത്രത്തില്‍ നായകനാവുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് നിര്‍മ്മാണം.

ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാകേഷ് അശോക്, സംഗീതം കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം വേലു വാഴയൂർ, മേക്കപ്പ് പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല മനു ഡാവിഞ്ചി. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

സന്തോഷ് നായരുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തെത്തിയ 'സച്ചിന്‍' ആണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ധ്യാനിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' തിയറ്ററുകളിലെത്തിയതും ഇതേ വര്‍ഷമായിരുന്നു. അതേസമയം നിരവധി ചിത്രങ്ങളാണ് ധ്യാനിന്‍റേതായി ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്