Dhyan Sreenivasan : ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ആരംഭിച്ചു

Published : Dec 10, 2021, 04:47 PM IST
Dhyan Sreenivasan : ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ആരംഭിച്ചു

Synopsis

സംവിധാനം നവീന്‍ ജോണ്‍

ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) നായകനാവുന്ന ത്രില്ലര്‍ ചിത്രം 'പാര്‍ട്‍നേഴ്സി'ന്‍റെ (Partners) ചിത്രീകരണം കാസര്‍ഗോഡ് ആരംഭിച്ചു. കാസര്‍ഗോഡ് 1989ല്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. നവീന്‍ ജോണ്‍ ആണ് സംവിധായകന്‍. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് നിര്‍മ്മാണം. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലി. എഡിറ്റിംഗ് സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രശാന്ത് അലക്സ് ആണ് സംഗീതം പകരുന്നത്. 

ധ്യാൻ ശ്രീനിവാസനൊപ്പം സഞ്ജു ശിവറാം, അനീഷ് ഗോപാൽ, കലാഭവൻ ഷാജോൺ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ:  റോണി, സറ്റ്‌ന ടൈറ്റസ്, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്കു താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എന്‍ എം.

PREV
Read more Articles on
click me!

Recommended Stories

രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ
അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്