'ഏജന്‍റ് സായ് ശ്രീനിവാസ ആത്രേയ' മലയാളത്തില്‍; നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

Published : Apr 22, 2020, 12:54 PM IST
'ഏജന്‍റ് സായ് ശ്രീനിവാസ ആത്രേയ' മലയാളത്തില്‍; നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

Synopsis

സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാലോളം സിനിമകള്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുണ്ട്.

ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയ തെലുങ്ക് ചിത്രമാണ് ഏജന്‍റ് സായ് ശ്രീനിവാസ ആത്രേയ. സ്വരൂപ് ആര്‍എസ്‍ജെ സംവിധാനം ചെയ്‍ത കോമഡി ത്രില്ലര്‍ ചിത്രം ഇപ്പോഴിതാ മലയാളത്തില്‍ റീമേക്കിന് ഒരുങ്ങുന്നു. നവീന്‍ പോളിഷെട്ടി തെലുങ്കില്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ALSO READ: ലോക്ക് ഡൗണ്‍ കാലത്തെ 'സ്ട്രീമിംഗ് യുദ്ധം'; എച്ച്ബിഒ മാക്സ് അടുത്ത മാസം

അതേ സമയം സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാലോളം സിനിമകള്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തിയ ലവ് ആക്ഷന്‍ ഡ്രാമ സാമ്പത്തിക വിജയം നേടിയ സിനിമയാണ്. നിവിന്‍ പോളി 'ദിനേശനാ'യും നയന്‍താര 'ശോഭ'യായും എത്തിയ ചിത്രത്തില്‍ അജു വര്‍ഗാസ്, വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, രണ്‍ജി പണിക്കര്‍ തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. 

PREV
click me!

Recommended Stories

30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍
'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂർവ്വം, അമൂല്യമാണത്, കര്‍മയില്‍ കുറച്ച് വിശ്വാസം': ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ