ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയില്‍ എത്തി

Published : Jul 11, 2025, 11:48 AM IST
Dhyan Sreenivasan

Synopsis

തിയറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു ചിത്രം.

ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മികച്ച അഭിപ്രായം ചിത്രത്തിന് നേടാനായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ധ്യാനിന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്‍ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിട്ട ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗ്യാങ്ങും ഭാഗമായിരുന്നു.

ഛായാഗ്രഹണം പ്രേം അക്കാട്ടുവാണ് നിര്‍വഹിച്ചത്,

ശ്രയാന്റി, സംഗീതം - റമീസ് ആർസീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.  പ്രൊഡക്ഷൻ ഹൗസിന്റെ പേര് കേട്ട് തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്ന മലയാളത്തിലെ അപൂര്‍വ്വം നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരു സ്ഥലത്ത് ചെന്നിട്ട് ഫോട്ടോയെടുക്കാൻ ആരും വന്നില്ലെങ്കിൽ ഞാൻ തകർന്നു പോകും..'; തുറന്നുപറഞ്ഞ് ജയറാം
ഡോൺ 3 യിൽ നിന്നും പിന്മാറി; രൺവീറിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ