ഒരു വര്‍ഷത്തിനിപ്പുറം ആ ധ്യാൻ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് വിവരങ്ങള്‍

Published : Jul 11, 2025, 10:22 AM IST
Super Zindagi

Synopsis

ധ്യാൻ ശ്രീനിവാസൻ ചിത്രം ഒടിടിയിലേക്ക്.

ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സൂപ്പര്‍ സിന്ദഗി. സംവിധാനം നിര്‍വഹിച്ചത് വിന്റേഷാണ്. തിയറ്ററിലെത്തി ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സാണ് സൂപ്പര്‍ സിന്ദഗിയുടെ ഒടിടി റൈറ്റസ്‍ നേടിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ധ്യാൻ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് സൂചനകള്‍. ഒടിടി റിലീസ് എന്നായിരിക്കും എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒടിടി പ്ലാറ്റ്‍ഫോമില്‍ സ്‍ഥിരീകരണം ആയതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച 'സൂപ്പർ സിന്ദഗി'യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങൾ. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷും സുപ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിച്ചിരിക്കുന്നത്.

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 666 പ്രൊഡക്ഷൻസ് നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണിത്.

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി എന്നിവരാണ് മറ്റ്പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും