ഒരുമിച്ച് സിനിമയ്‍ക്ക് പോയി, എന്നിട്ടും വിവാഹത്തിലേക്ക് പോകേണ്ടെന്ന് ആദ്യം തീരുമാനിച്ചു: നടി ഡയാന

Published : Feb 13, 2026, 12:35 PM IST
Diana, Ameen

Synopsis

പ്രണയ കഥ പറഞ്ഞ് ചലച്ചിത്ര താരം ഡയാന.

കഴിഞ്ഞ വർഷമാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പല അഭിമുഖങ്ങളിലായി ഇരുവരും വിവാഹത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. വിവാഹം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്നും ഇരുവരും അറിയിച്ചിരുന്നു. വിവാഹത്തിലേക്ക് എത്തിയ കാരണങ്ങളെക്കുറിച്ചെല്ലാമാണ് പുതിയ അഭിമുഖത്തിൽ ഇവർ സംസാരിക്കുന്നത്.

''അമീനെ കുറിച്ച് ആദ്യം അറിയുന്നതും കേൾക്കുന്നതും എന്റെ ബെസ്റ്റ് ഫ്രണ്ട് ആതിര വഴിയാണ്. അവൾക്കൊപ്പം നിന്നിഷ്ടം എന്നിഷ്ടം സീരിയലിൽ അമീനും അഭിനയിച്ചിരുന്നു. അമീന്റെ പ്രപ്പോസലുമായി ആതിര വരുമ്പോൾ അവളെ ഞാൻ ഓടിച്ച് വിടുമായിരുന്നു. എന്റെ പ്രപ്പോസലുമായി ആതിര അമീനെയും സമീപിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം ശേഷമാണ് സ്റ്റാർ മാജിക്കിൽ വെച്ച് ഞങ്ങൾ കാണുന്നത്. പ്രപ്പോസൽ സംസാരം നടന്നതുകൊണ്ട് തന്നെ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടും ഞങ്ങൾക്ക് ഒരു ചമ്മലായിരുന്നു. ഫോർമൽ സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഞങ്ങളാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ സ്റ്റാർ മാജിക്കിലെ ആളുകൾക്ക് അത്ഭുതമായിരുന്നു. നിങ്ങൾ രണ്ടുപേരും പരസ്പരം പേര് ചോദിക്കുന്നത് പോലും കണ്ടിട്ടില്ലല്ലോയെന്ന് നോബി ചേട്ടനൊക്കെ പറയുമായിരുന്നു.

പിന്നീട് ഞങ്ങൾ രണ്ടുപേരും പരസ്‍പരം സംസാരിച്ച് നോക്കാമെന്ന് തീരുമാനിച്ചു. ഒത്തിരി സംസാരിച്ചു. ഒരു സിനിമയ്ക്ക് ഒരുമിച്ച് പോയി. എന്നിട്ടും വിവാഹം എന്നതിലേക്ക് പോകേണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ അവതരിപ്പിച്ചു. അവർക്ക് താൽപര്യമായിരുന്നു. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നുകൂടി ഇരുന്ന് ആലോചിച്ചു. പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ മാത്രമുള്ള കാരണങ്ങളും ഉണ്ടായിരുന്നില്ല'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ഡയാനയും അമീനും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നടി ഖുശ്‍ബുവിന്റെ മകള്‍ സിനിമയിലേക്ക്, 'ആരംഭ'ത്തിന് തുടക്കമായി
കമല്‍ഹാസനൊപ്പം അഭിനയിക്കാൻ രജനികാന്ത് വാങ്ങിക്കുന്നത്, തുക കേട്ട് ഞെട്ടി താരങ്ങള്‍