'നിങ്ങളോട് ഉള്ള സ്നേഹം കൂടി കൊണ്ടേ ഇരിക്കുന്നു', പ്രിയപ്പെട്ട ലാലേട്ടന് ഒരു ആരാധികയുടെ കത്ത്

Published : Sep 25, 2025, 10:56 AM IST
Mohanlal

Synopsis

ലാലേട്ടന് ഒരു ആരാധികയുടെ കത്ത്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാല്‍. വാക്കുകളില്‍ പകുക്കുന്ന വിശേഷങ്ങള്‍ക്കപ്പുറം മോഹൻലാല്‍ ഓരോ മലയാളിക്കും ഓരോ അനുഭവമാണ്. എത്ര പറഞ്ഞാലും തീരാത്ത അനുഭവം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലിന്റെ വായനക്കാര്‍ മോഹൻലാല്‍ അനുഭവം പങ്കുവയ്‍ക്കുകയാണ് ഇവിടെ.

ഡയാന പി പോളിന്റെ കുറിപ്പ്

എത്ര പറഞ്ഞാലും മതി വരാത്ത ഒരു വികാരമാണ് മോഹൻലാൽ എനിക്ക്.. കുട്ടിക്കാലം മുതൽ പല ഭാവങ്ങൾ.. പല രൂപങ്ങൾ.. അച്ഛനായും.. ഏട്ടനായും.. ഭർത്താവായും.. സഹോദരൻ ആയും.. അദ്ധ്യാപകൻ ആയും എന്നെ ചിരിപ്പിച്ചും.. ചിന്തിപ്പിച്ചും.. കരയിപ്പിച്ചും എല്ലാം ഇത്രേം കാലം ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ ചേക്കേറിയ പ്രിയപ്പെട്ട ലാലേട്ടൻ... നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഓഹ്ഹ് അത് ചിന്തിക്കാൻ കൂടി പറ്റില്ല.. നിങ്ങൾ ഞങ്ങൾക് എന്നും ഒരു ആശ്വാസം ആയിരുന്നു.. ഒരു പ്രതീക്ഷ ആയിരുന്നു.. എന്നുമെന്നും മനസ്സിൽ സന്തോഷം നിറയ്ക്കുന്ന നിങ്ങൾ എനിക്ക് ആരൊക്കെ ആണെന്ന് എനിക്ക് അറിയില്ല... അത്രക്ക് മനസ്സിൽ ഇഷ്ടപെട്ട ഒരാൾ.

കിലുക്കത്തിലും നാടോടിക്കാറ്റിലും ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ച ലാലേട്ടൻ.. കിരീടത്തിലും.. തന്മാത്രയിലും. താളവട്ടത്തിലും ഞങ്ങളെ കരയിപ്പിച്ച ലാലേട്ടൻ... ഗുരുവിലും വാനപ്രസ്‍ഥത്തിലും ഒക്കെ ഞങ്ങളെ വിസ്മയിപ്പിച്ച ലാലേട്ടൻ.... നിങ്ങൾ ഒരു സിനിമയിലും മരിക്കുന്നത് കാണാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല... അപ്പോൾ എല്ലാം ഞാനും കരഞ്ഞിട്ടുണ്ട്.. അത്രക്ക് സഹിക്കാൻ പറ്റില്ല... എന്നുമെന്നും ഹൃദയത്തിന്റെ കോണിൽ നിങ്ങളോട് ഉള്ള സ്നേഹം കൂടി കൊണ്ടേ ഇരിക്കുന്നു... ഒരിക്കൽ എങ്കിലും നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.. ഒരിക്കലും നടക്കാത്ത ആഗ്രഹം ആകാം ചിലപ്പോൾ അത്.. എങ്കിലും ചിലപ്പോൾ ഞാൻ അത് വെറുതെ ഓർക്കാറുണ്ട്...സ്വപ്നം കാണാറുണ്ട്... ദാദാസാഹിബ് ഫൽകെ അവാർഡ് പ്രസിഡന്റിൽ നിന്ന് ഏറ്റു വാങ്ങുന്നത് കണ്ടപ്പോൾ വല്ലാത്ത അഭിമാനവും.. സന്തോഷവും... സ്നേഹവും ഒക്കെ തോന്നി... ഞങ്ങളുടെ ഒക്കെ സ്വകാര്യ അഹങ്കാരം ആണല്ലോ ലാലേട്ടൻ.... ഇനിയും. ഇനിയും ഒരുപാട് പറയാൻ ഉണ്ട്.. എന്നെങ്കിലും നേരിൽ കാണുമ്പോൾ. പറയാം…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ