'ജന ഗണ മന' സംവിധായകന്റെ ചിത്രത്തില്‍ നിവിൻ പോളി

Published : Mar 06, 2023, 02:39 PM IST
 'ജന ഗണ മന' സംവിധായകന്റെ ചിത്രത്തില്‍ നിവിൻ പോളി

Synopsis

നിവിൻ പോളിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോയാണ്.  

'ജന ഗണ മന' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ നിവിൻ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. നിവിൻ പോളി ചിത്രം വൈകാതെ തന്നെ ദുബായ്‍യില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ദുബായ്‍യ്‍ക്ക് പുറമേ കാസര്‍ഗോഡും ചിത്രത്തിന്റെ ഒരു ലൊക്കേഷനാകും. 'ജന ഗണ മന' എഴുതിയ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്നെയാണ് നിവിൻ പോളി ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.

നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'സാറ്റര്‍ഡേ നൈറ്റ്' ആണ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരുന്ന ചിത്രം സുഹൃത്തുക്കളുടെ കഥ പറയുകയായിരുന്നു. തിയറ്ററുകളില്‍ വൻ പ്രതികരണം നേടാതിരുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതല്‍ ണ് സ്‍ട്രീമിംഗ് തുടങ്ങിയിരുന്നു.

വിനായക അജിത്ത് ആയിരുന്നു നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍.

Read More: മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ച് പുതിയ ട്രെയിലര്‍

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍