
ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. സ്വിച്ച് ഓൺ കർമ്മം സംവിധായകൻ ഭദ്രൻ നിർവഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് ഡയറക്ടർ വൈശാഖ് നിർവഹിച്ചു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനിലേക്കെത്തുന്നത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാ കത്ത് ജിനു.വി. ഏബ്രഹാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് ആറ് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിക്കും. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് ഈ ചിത്രത്തിന്റെ അവതരണം. ടൊവിനോയുടെ കരിയറിലെ വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരിക്കും ഇത്. 'അജയന്റെ രണ്ടാം മോഷണ'ത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണിത്. അടുത്തിടെ ഈ ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരുന്നു.
'മണി ചേട്ടൻ അവസാനം വരെ എന്നെ സഹായിച്ചു, അദ്ദേഹം എനിക്ക് ദൈവ തുല്യൻ'
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. എന്നാൽ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയിൽ നിന്നും വിപരീതമായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി ( നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളാണ്. തമിഴ്, തെലുങ്ക്, ചലച്ചിത്ര വേദിയിലെ മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ