ദിലീപ്- ധ്യാൻ ശ്രീനിവാസൻ കോമ്പോ; ടൈറ്റിൽ റിലീസ് ചെയ്തു

Published : Oct 27, 2024, 10:45 AM ISTUpdated : Oct 27, 2024, 01:00 PM IST
ദിലീപ്- ധ്യാൻ ശ്രീനിവാസൻ കോമ്പോ; ടൈറ്റിൽ റിലീസ് ചെയ്തു

Synopsis

ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം.

ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഇവരുടെ 30-ാം നിര്‍മ്മാണ സംരംഭം കൂടിയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്‍‌നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.

എആർഎം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇനി എത്തുന്നത്. ദിലീപ് എന്ന നടനിൽ നിന്നും പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ഒരു കുടുംബ ചിത്രമാണ് "പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം.

ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു. ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ  താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. 

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ആളാണ് ബിന്റോ സ്റ്റീഫന്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രൺദിവെയാണ്.

ദേവതയെ പോലെ ജാൻവി, ഒപ്പം ജൂനിയർ എൻടിആറും; ദേവരയിലെ ഹിറ്റ് ​ഗാനം 'ചുട്ടമല്ലെ..'എത്തി, അനിരുദ്ധിന് കയ്യടി

ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം  സമീറ സനീഷ്, വെങ്കി  (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് ആഷിഫ് അലി. അഡ്വെർടൈസിങ് ബിനു ബ്രിങ് ഫോർത്ത്.  വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

49-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ ഫെബ്രുവരി 5 വരെ സമർപ്പിക്കാം
15 കോടിയിൽ തുടക്കം, അവസാനം എത്ര കിട്ടി? കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി