
ഏവരും കാത്തിരുന്ന ദേവരയിലെ സൂപ്പർ ഹിറ്റ് ഗാനം 'ചുട്ടമല്ലെ..'യുടെ വീഡിയോ റിലീസ് ചെയ്തു. അനിരുദ്ധ് സംഗീതം നൽകിയ ഗാനം ഇതിനോടകം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മുൻപ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റീലുകളിലും പാട്ട് ഇടം പിടിച്ചിരുന്നു. ശില്പ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്ത ചിത്രമാണ് ദേവര. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജാന്‍വിയുടെ കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. റിലീസ് ദിനം 172 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും ദേവര കളക്ട് ചെയ്തത്.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
വേട്ടയ്യനെയും ബോഗയ്ന്‍വില്ലയെയും പിന്നിലാക്കി 'പണി'; ജോജു ജോര്‍ജ് ചിത്രം കസറിക്കയറുന്നു
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒന്നിച്ച ചിത്രവുമാണ് 'ദേവര'. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
അതേസമയം, ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ