17 വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും വരുന്നു; വ്യത്യസ്ത ഭാവവുമായി സിഐഡി മൂസ !

Web Desk   | Asianet News
Published : Oct 29, 2020, 09:01 AM ISTUpdated : Oct 29, 2020, 09:16 AM IST
17 വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും വരുന്നു; വ്യത്യസ്ത ഭാവവുമായി സിഐഡി മൂസ !

Synopsis

2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. 

ലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുമ്പോള്‍ സിഐഡി മൂസ വീണ്ടും എത്തുകയാണ്

ആനിമേഷൻ ചിത്രമായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപ് പറയുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ലോക ആനിമേഷൻ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍